Government JobsJob NotificationsLatest UpdatesTeaching Jobs
എയിംസിൽ നഴ്സിങ് അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 5

രാജസ്ഥാനിലെ ജോധ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കോളേജ് ഓഫ് നഴ്സിങ്ങിൽ എട്ട് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊഫസർ കം പ്രിൻസിപ്പൽ , ലക്ചറർ / അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിൽ ഓരോന്നുവീതവും ട്യൂട്ടർ ക്ലിനിക്കൽ ഇൻസ്ട്രക്ടർ ( നഴ്സിങ് ) തസ്തികയിൽ ആറും ഒഴിവുകളാണുള്ളത്.
പ്രൊഫസർ കം പ്രിൻസിപ്പൽ :
- യോഗ്യത : നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം.
- നഴ്സിങ് മേഖലയിൽ 10 വർഷത്തെ പ്രവൃത്തിപരിചയം
ലക്ചറർ / അസിസ്റ്റൻറ് പ്രൊഫസർ :
- അംഗീകൃത സ്ഥാപനത്തിൽ നിന്ന് നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം /
കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപനവും അഞ്ച് വർഷത്തെ നഴ്സിങ്ങിൽ പ്രവൃത്തി പരിചയവും.
ട്യൂട്ടർ ക്ലിനിക്കൽ ഇൻസ്ട്രക്ടർ ( നഴ്സിങ് ) :
- ബി.എസ്.സി നഴ്സിങ് / പോസ്റ്റ് ബി.എസ്.സി നഴ്സിങ് ബിരുദം
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
www.aiimsjodhpur.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 5.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |