കാനറ ബാങ്കിന്റെ സ്പോൺസർഷിപ്പിലുള്ള കാൻഫിൻ ഹോംസിലെ 50 ജൂനിയർ ഓഫീസർ ഒഴിവിലേക്കു ഡിസംബർ 02 വരെ അപേക്ഷിക്കാം.
- ആന്ധ്രാപ്രദേശ്,
- തെലങ്കാന,
- കർണാടക,
- തമിഴ്നാട്,
- കേരളം,
- മഹാരാഷ്ട്ര,
- രാജസ്ഥാൻ,
- ഹരിയാന,
- മധ്യപ്രദേശ്,
- ഉത്തർപ്രദേശ്,
- ഉത്തരാഖണ്ഡ്,
- ഒഡിഷ,
- പശ്ചിമബംഗാൾ,
- ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് അവസരം.
കേരളത്തിൽ കോഴിക്കാടാണ് അവസരമുള്ളത്.
ഒരു വർഷത്തെ കരാർ നിയമനമാണ്.
രണ്ടു വർഷം കൂടി നീട്ടിക്കിട്ടാം.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
- ഏതെങ്കിലും വിഷയത്തിലെ ബിരുദം
- ഡേറ്റാ എൻട്രി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രാവീണ്യത്തിനു മുൻഗണന.
- ഇംഗ്ലിഷ് അറിയണം.
- പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും കഴിയണം.
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ട്.
പ്രായപരിധി : 21- 30 വയസ്സ്.
ശമ്പളം :
- ആദ്യ വർഷം മാസം 16,000 രൂപ.
- കാലാവധി നീട്ടിയാൽ തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 18,000 രൂപ , 21,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.canfinhomes.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 02.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |