സംസ്ഥാന സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ സർവീസ് പ്രോജക്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു. നിയമനത്തിനുളള ടെസ്റ്റ്/ഇന്റർവ്യുവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ www.careers.cdit.org യിൽ രജിസ്റ്റർ ചെയ്യണം.
അവസാന തീയതി ജനുവരി 25.
ഉദ്യോഗാർത്ഥികൾ അസ്സൽയോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്,പ്രവർത്തിപരിചയം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ സഹിതം 28.01.2020 ന്രാ വിലെ 9.30ന് തന്നെ താഴെ പറയുന്ന പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്. നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ എഴുത്തുപരീക്ഷയ്ക്ക് പരിഗണിയ്ക്കുകയുള്ളൂ.
എഴുത്ത് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ 29.01.2020 ന് തന്നെ മേൽപ്പറഞ്ഞ ഓഫീസുകളിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും
വിശദവിവരങ്ങൾക്ക് : www.cdit.org.