ബി.എസ്.എൻ.എൽ. 18 അപ്രന്റിസ് ഒഴിവ് : ബി.എസ്.എൻ.എല്ലിൽ അപ്രന്റിസ് പരിശീലനത്തിന് അപേക്ഷിക്കാം.
പത്തനംതിട്ട ജില്ലയിലെ പ്രധാന ബി.എസ്.എൻ.എൽ. ഓഫീസുകളിലായിരിക്കും പരിശീലനം.
ആകെ 18 ഒഴിവുണ്ട്.
യോഗ്യത: ഐ.ടി., ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളിൽ ബിരുദമോ ഡിപ്ലോമയോ നേടിയവരായിരിക്കണം.
2020, 21, 22, 23 വർഷങ്ങളിൽ യോഗ്യത നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.
സ്റ്റൈപ്പൻഡ്:
- ബിരുദമുള്ളവർക്ക് 9,000 രൂപ,
- ഡിപ്ലോമക്കാർക്ക് 8,000 രൂപ.
അപേക്ഷ portal.mhrdnats.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 28.
വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
ഫോൺ: 9447663400.
Important Links |
|
---|---|
NATS Portal | Click Here |