ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 72 ഒഴിവ്.
ഗ്രൂപ്പ് സി പോസ്റ്റിലേക്ക് നേരിട്ടുള്ള നിയമനമാണ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : എ.എസ്.ഐ (ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
- ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഡിപ്ലോമ.
- സിവിൽ എൻജിനീയറിങ് ഡിപ്ലോമ അഭിലഷണീയം.
തസ്തികയുടെ പേര് : എച്ച്.സി (കാർപെൻറർ)
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
- പത്താം ക്ലാസ് വിജയവും കാർപെൻറർ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റും.
അല്ലെങ്കിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : എച്ച്.സി (പ്ലംബർ)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- പത്താം ക്ലാസ് വിജയവും പ്ലംബർ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും.
അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : കോൺസ്റ്റബിൾ (സ്യൂയർമാൻ)
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.
തസ്തികയുടെ പേര് : കോൺസ്റ്റബിൾ (ജനറേറ്റർ ഓപ്പറേറ്റർ)
ഒഴിവുകളുടെ എണ്ണം : 24
യോഗ്യത :
- പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
ഇലക്ട്രീഷ്യൻ / വയർമാൻ / ഡീസൽ മോട്ടോർ മെക്കാനിക്ക് ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്. - മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : കോൺസ്റ്റബിൾ (ജനറേറ്റർ മെക്കാനിക്ക്)
ഒഴിവുകളുടെ എണ്ണം : 28
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ഡീസൽ /മോട്ടോർ മെക്കാനിക്ക് ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : കോൺസ്റ്റബിൾ (ലൈൻമാൻ)
ഒഴിവുകളുടെ എണ്ണം : 11
യോഗ്യത :
- പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
ഇലക്ട്രിക്കൽ വയർമാൻ / ലൈൻമാൻ ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 18-25 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.rectt.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |