കേന്ദ്രസർക്കാർ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ 40 സൂപ്പർവൈസർ
ട്രെയിനി (ഫിനാൻസ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
13 വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്.
കുറഞ്ഞത് 70 ശതമാനം മാർക്കോടെ കൊമേഴ്സ് വിഷയത്തിൽ നേടിയ ബിരുദമാണ് യോഗ്യത.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 60 ശതമാനം മാർക്ക് മതിയാകും.
പ്രായപരിധി : 27 വയസ്സ്.
സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.
2021 ഏപ്രിൽ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
രണ്ട് ഘട്ടമുള്ള തിരഞ്ഞെടുപ്പുരീതിയാണ് ഉണ്ടാവുക.
ആദ്യഘട്ടമായ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ പാസാകുന്നവരെ ഗ്രൂപ്പ് ഡിസ്കഷന് ക്ഷണിക്കും.
ഗ്രൂപ്പ് ഡിസ്കഷനിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടുന്നവരെ വിജയിച്ചതായി പരിഗണിക്കും.
മേയ് 23 – നാണ് ആദ്യഘട്ട പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ ഒരുവർഷം ട്രെയിനിങ് ലഭിക്കും.
ഇതിനു ശേഷമായിരിക്കും നിയമനം സ്ഥിരപ്പെടുത്തുക.
ശമ്പളം : 33,500-1,20,000 രൂപ.
അപേക്ഷാഫീസ് : ജനറൽ/ഇ.ഡബ്ലു.എസ്/ഒ.ബി.സി വിഭാഗക്കാർക്ക് 500 രൂപയും ജി.എസ്.ടി.യും , എസ്.സി./ എസ്.ടി/ പി.ഡബ്ലു.ഡി വിമുക്തഭടൻ എന്നിവർക്ക് 200 രൂപയും ജി.എസ്.ടി.യുമാണ് അപേക്ഷാഫീസ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ : https://careers.bhel.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഏപ്രിൽ 5 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം.
വിശദവിവരങ്ങൾക്ക് www.bhel.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 26.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |