
ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിൽ 4 ഒഴിവ്.
മൈസൂരിലും വെസ്റ്റ് ബംഗാളിലെ സാൽബോനിയിലുമാണ് അവസരം.
തപാൽ വഴി അപേക്ഷിക്കാം.
അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;
വിവരങ്ങൾ ചുരുക്കത്തിൽ | ||
---|---|---|
തസ്തിക | ഒഴിവുകളുടെ എണ്ണം | |
സെക്യൂരിറ്റി മാനേജർ | 1 | |
അസിസ്റ്റൻറ് മാനേജർ (സെക്യൂരിറ്റി) | 2 | |
സേഫ്റ്റി ഓഫീസർ | 1 |
വിശദമായ വിജ്ഞാപനത്തിനും അപേക്ഷയുടെ മാതൃകയ്ക്കുമായി www.brbnmpl.co.in എന്ന വെബ്സൈറ്റ് കാണുക.
വെബ്സൈറ്റിലെ അപേക്ഷയുടെ മാതൃകമാത്രമേ സ്വീകരിക്കുകയുള്ളൂ.
സെക്യൂരിറ്റി മാനേജർ തസ്തികയിലേക്കും അസിസ്റ്റൻറ് സെക്യൂരിറ്റി മാനേജർ തസ്തികയിലേക്കും അപേക്ഷാഫീസ് 300 രൂപയാണ്.
എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/വനിതകൾ/വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. ഫീസ്, അപേക്ഷയോടോപ്പം Bharatiya Reserve Bank Note Mudran Private Limited എന്ന പേരിൽ ബെംഗളുരുവിൽ മാറാൻ കഴിയുന്ന വിധത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റായി അയയ്ക്കുക.
അപേക്ഷ അയയ്ക്കേണ്ട വിലാസം:
The General Manager In Charge, Bharatiya Reserve Bank Note Mudran Pvt. Ltd., Corporate Office, No.3 & 4, 1st Stage, 1st Phase, BTM Layout, Bannerghatta Road, Bengaluru-560029.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.
വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു
പ്രധാന ലിങ്കുകൾ | |
---|---|
വിഞ്ജാപനം | ഇവിടെ ക്ലിക്ക് ചെയ്യുക |
വെബ്സൈറ്റ് | ഇവിടെ ക്ലിക്ക് ചെയ്യുക |
ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.