ഭാരത് ഇലക്ട്രോണിക്സിൽ 43 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 28

ഭാരത് ഇലക്ട്രോണിക്സിന്റെ ബെംഗളൂരുവിലുള്ള സോഫ്റ്റ്-വെയർ ഡിവിഷനിൽ പ്രോജക്ട് എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

43 ഒഴിവുണ്ട്.

തുടക്കത്തിൽ മൂന്നുവർഷത്തേക്കാണ് നിയമനം.

പരമാവധി നാലുവർഷംവരെ ലഭിക്കാം.

യോഗ്യത :

ഫുൾടൈം ബി.ഇ/ബി.ടെക്കും സോഫ്റ്റ്-വെയർ രംഗത്ത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 32 വയസ്സ്.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവുണ്ട്.

ശമ്പളം :

രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രോജക്ടുകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.

അപേക്ഷാഫീസ് : ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 400 രൂപ (പുറമേ 18 ശതമാനം ജി.എസ്.ടി.യും).

ഓൺലൈനായാണ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തശേഷം ഇതും ഹാഡ് കോപ്പിയും സ്പീഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കണം.

വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 28.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version