കെ-ഫോൺ പദ്ധതിയിൽ 19 പ്രോജക്ട് എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04

കേരള സർക്കാരിന്റെ കെ-ഫോൺ പദ്ധതിയിൽ 19 പ്രോജക്ട് എൻജിനീയർമാരുടെ ഒഴിവുണ്ട്.

പദ്ധതി നടപ്പാക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ബെംഗളൂരു യൂണിറ്റിന് കീഴിലാകും നിയമനം.

ഒരുവർഷത്തേക്കാണ് ആദ്യം നിയമിക്കുക.

പിന്നീട് മൂന്നുവർഷംകൂടി നിയമനം നീട്ടിക്കിട്ടാനുള്ള സാധ്യതയുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായിട്ടായിരിക്കും നിയമനം ലഭിക്കുക.

ഒഴിവുകൾ :

യോഗ്യത :

ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / മെക്കാനിക്കൽ) , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

യോഗ്യതാ കോഴ്സിന് ഒന്നാം ക്ലാസ് നേടിയിരിക്കണം.

എസ്.സി, എസ്.ടി , ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാർ കോഴ്സ് വിജയിച്ചാൽ മതി.

പ്രായപരിധി : 28 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

ശമ്പളം : 35,000 രൂപ.

മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

നിയമനം നീട്ടിയാൽ ഓരോ വർഷവും 5000 രൂപ വർധിക്കും.

യോഗ്യതാ കോഴ്സസിലെ മാർക്ക് , പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കും.

ഇതിലുൾപ്പെട്ടവർക്ക് ഓൺലൈൻ അഭിമുഖമുണ്ടാകും.

വിശദവിവരങ്ങൾ www.bel-india.in എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

എസ്.എസ്.എൽ.സി ,പ്ലസ് ടു , ബി.ഇ/ ബി.ടെക് എന്നിവയുടെ സർട്ടിഫിക്കറ്റ് , മാർക്ക് ലിസ്റ്റുകൾ, യോഗ്യതാ കോഴ്സസിലെ മാർക്ക് ഗ്രേഡിലാണെങ്കിൽ അത് ശതമാനത്തിലേക്ക് മാറ്റിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് , സംവരണത്തിന് അർഹതയുള്ളവരാണെങ്കിൽ അതിനാവശ്യമായി രേഖകൾ , പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് , ഫോട്ടോ , ഒപ്പ് , ഫീസടച്ചതിൻെറ വിശദവിവരങ്ങൾ / രശീതി എന്നിവ അപേക്ഷയ്ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version