ഭാരത് ഇലക്ട്രോണിക്സിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06

ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സിൽ 13 ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 09
- ജനറൽ-05 ,
- ഒ.ബി.സി-02 ,
- എസ്.സി-01 ,
- എസ്.ടി-01
യോഗ്യത : എയറോസ്പേസ് എൻജിനീയറിങ്ങിൽ ബി.ഇ/ ബി.ടെക് , 0-1 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 25 വയസ്സ്.
ശമ്പളം : 25,000 – 31,000 രൂപ.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 04
- ജനറൽ-01 ,
- ഒ.ബി.സി-02 ,
- ഇ.ഡബ്ലൂ.എസ്- 01
യോഗ്യത : ബി.ഇ/ ബി.ടെക് / എം.ഇ/ എം.ടെക്/എയറോസ്പേസ് എൻജിനീയറിങ് എം.ഇ/ എം.ടെക്.
യോഗ്യതയുള്ളവരും നിർബന്ധമായും ബിരുദതലത്തിൽ എയ്റോസ്പേസ് എൻജിനീയറിങ് പഠിച്ചിരിക്കണം.
ബി.ടെക് / ബി.ഇ യോഗ്യതയുള്ളവർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
പ്രായപരിധി : 28 വയസ്സ്.
ശമ്പളം : 35,000 – 50,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
Manager (HR/SC&US/HLS&SCB) ,
Bharat Electronics Ltd. ,
Jalahalli P.O,
Bengaluru- 560013
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷാഫീസ് ട്രെയിനി എൻജിനീയർക്ക് 200 രൂപയും പ്രോജക്ട് എൻജിനീയർക്ക് 500 രൂപയുമാണ്.
ഓൺലൈനായി അടയ്ക്കാം.
എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 06.
Important Links | |
---|---|
Official Notification | Click Here |
Application Form for Trainee Engineer | Click Here |
Application Form for Project Engineer | Click Here |