മൈസൂരുവിലെ ഭാഭ അറ്റോമിക് റിസർച്ച് സെൻററിൽ 60 ഒഴിവുകളുണ്ട്.
പരസ്യനമ്പർ : BARC/MYS/01/2021.
ഇതിൽ 47 ഒഴിവുകൾ ട്രെയിനികളുടെതാണ്.
തസ്‌തികയുടെ പേര് : സ്റ്റൈപ്പെൻഡറി ട്രെയിനി കാറ്റഗറി ഒന്ന്
- ഒഴിവുകളുടെ എണ്ണം : 11
- എസ്.സി-04 ,
- എസ്.ടി-02 ,
- ഒ.ബി.സി -01 ,
- ജനറൽ-01
കെമിസ്ട്രി , കെമിക്കൽ , മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്‌ട്രുമെൻറഷൻ എന്നീ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത :
- കെമിസ്ട്രി ട്രേഡിൽ 60 ശതമാനം മാർക്കോടെ ബി.എസ്.സി കെമിസ്ട്രി.
- മറ്റ് ട്രേഡുകളിൽ 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ഡിപ്ലോമ.
പ്രായപരിധി : 18-24 വയസ്സ്.
സ്റ്റൈപ്പെൻഡ് :
- ആദ്യവർഷം 16,000 രൂപ.
- രണ്ടാംവർഷം 18,000 രൂപ.
തസ്‌തികയുടെ പേര് : സ്റ്റൈപ്പെൻഡറി ട്രെയിനി കാറ്റഗറി രണ്ട്
- ഒഴിവുകളുടെ എണ്ണം : 36
- എസ്.സി-06 ,
- എസ്.ടി-04 ,
- ഒ.ബി.സി-06 ,
- ജനറൽ-19 ,
- ഇ.ഡബ്ലു.എസ്-01
കെമിക്കൽ പ്ലാൻറ് ഓപ്പറേറ്റർ , ഫിറ്റർ , ഇലക്ട്രോണിക് മെക്കാനിക് , ഇലക്ട്രിക്കൽ , കാർപ്പെൻറർ , ഡ്രോട്സ്മാൻ (സിവിൽ) , ഡ്രാഫ്റ്റ്സ്മാൻ ( മെക്കാനിക്കൽ ) , മേസൺ എന്നീ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്.
കെമിക്കൽ പ്ലാൻറ് ഓപ്പറേറ്റർ ട്രേഡിലെ യോഗ്യത : ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടുവിന് 60 ശതമാനം മാർക്ക് അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും ഒരുവർഷമോ അതിൽ കൂടുതലോ ഉള്ള കെമിക്കൽ പ്ലാൻറ് ഓപ്പറേറ്റർ കോഴ്സിന്റെ ട്രേഡ് – സർട്ടിഫിക്കറ്റും.
മറ്റ് ട്രേഡുകളിലെ യോഗ്യത : പത്താംക്ലാസിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് , ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
പ്രായപരിധി : 18-22 വയസ്സ്.
സ്റ്റൈപ്പെൻഡ് :
- ആദ്യവർഷം 10,500 രൂപ.
- രണ്ടാംവർഷം 12,500 രൂപ.
തസ്‌തികയുടെ പേര് : വർക്ക് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 12
- എസ്.സി-02 ,
- എസ്.ടി-01 ,
- ഒ.ബി.സി-01 ,
- ഇ.ഡബ്ല്യ.എസ്-01 ,
- ജനറൽ-01
യോഗ്യത : എസ്.എസ്.എൽ.സി.
പ്രായപരിധി : 18-27 വയസ്സ്.
ശമ്പളം : 18,000 രൂപ.
തസ്‌തികയുടെ പേര് : ബോയിലർ അറ്റൻഡൻറ്
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -01)
- യോഗ്യത : എസ്.എസ്.എൽ.സി , രണ്ടാംക്ലാസ് ബോയിലർ അറ്റൻഡൻറ് സർട്ടിഫിക്കറ്റ്.
പ്രായപരിധി : 18-25 വയസ്സ്.
ശമ്പളം : 21,700 രൂപ.
വിശദവിവരങ്ങൾ www.recruit.barc.gov.in എന്ന വെബ്സൈറ്റിലുണ്ട്.
ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 22.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |