മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയിൽ വിവിധ തസ്തികയിൽ അവസരം.
കൊച്ചിയിലും ഒഴിവുണ്ട്.
ബ്രോഡ്കാസ്റ്റിങ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : കെമിസ്ട്രി / അനലിറ്റിക്കൽ കെമിസ്ട്രി / ഫിസിക്കൽ കെമിസ്ട്രി / അപ്ലൈയ്ഡ് കെമിസ്ട്രി / ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി / ഹൈഡ്രോ കെമിസ്ട്രി / ബയോ അനലിറ്റിക്കൽ സയൻസ് / ബയോകെമിസ്ട്രി / ഇൻഡസ്ട്രിയൽ ബയോടെക്നോളജി / ബയോടെക്നോളജി എം.എസ്.സി.
- ആറു മാസത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : സാംപിൾ കളക്ടർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദം.
- പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ലാബ് അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
- യോഗ്യത : ബിരുദം.
- പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ലാബ് അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
- യോഗ്യത : പത്താംക്ലാസ്സ് പാസായിരിക്കണം.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം.
- പ്രവൃത്തി പരിചയം വേണം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : കണ്ടിജന്റ് ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എട്ടാം ക്ലാസ്സും ഡ്രൈവിങ് ലൈസൻസും.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 21-62 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
ഇമെയിൽ വിലാസം : hr.bengaluru@becil.com
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.becil.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |