ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 21 ഒഴിവ് .
സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ ഫാക്ടറികളിലാണ് അവസരം.
ഹിമാചൽപ്രദേശ് , അസം എന്നീ സംസ്ഥാനങ്ങളിലാണ് അവസരം .
രാജ്ബാൻ സിമെൻറ് ഫാക്ടറി , ഹിമാചൽപ്രദേശ് :
- ഒഴിവുകളുടെ എണ്ണം : 11
- ഫിറ്റർ -3 , വെൽഡർ -2 , പ്ലംബർ -1 , ഇൻസ്ട്രുമെൻറ് മെക്കാനിക് -2 , ഇലക്ട്രീഷ്യൻ -2 , ഡി.ഇ.ഒ – 1 .
- യോഗ്യത : ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐ , ഡി.ഇ.ഒ. തസ്തികയിലേക്കുള്ള യോഗ്യത സിവിൽ എൻജിനീയറിങ്ങിൽ ബിരുദം / ഡിപ്ലോമ . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .
ബോക്കാജൻ സിമെൻറ് ഫാക്ടറി , അസം :
- ഒഴിവുകളുടെ എണ്ണം : 10
- ബർണർ മില്ലർ – 2 , കെമിസ്റ്റ് – 2 , ഇലക്ട്രീഷ്യൻ കം എസ്.ബി.എ – 2 ,ഇൻസ്ട്രുമെൻറ് മെക്കാനിക് -1 , ഫിറ്റർ -2 , ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ -1 .
- യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.
- കെമിസ്റ്റ് തസ്തികയിലേക്ക് ബി.എസ്.സി കെമിസ്ട്രിയാണ് യോഗ്യത .
- ബർണർ / മില്ലർ തസ്തികയിൽ ബി.എസ്.സി കെമിസ്ട്രി / ഡിപ്ലോമ കെമിക്കലാണ് യോഗ്യത
അപേക്ഷ സമർപ്പിക്കേണ്ട വിധം
- www.becil.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
- അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
അപേക്ഷിക്കാനായി അപേക്ഷയും അനുബന്ധ രേഖകളും BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാൻ കഴിയുന്ന 500 രൂപയുടെ
ഡിമാൻഡ് ഡ്രാഫ്റ്റും ( എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ 250 രൂപ ) സഹിതം
BECIL’s Corporate Office : BECIL Bhawan ,
C – 56 , A / 17 , Sector – 62 ,
Noida – 201301
എന്ന വിലാസത്തിലേക്ക് അയയ്ക്കുക .
അപേക്ഷാ കവറിന് പുറത്ത് Application for the post of ———– എന്ന് രേഖപ്പെടുത്തിയിരിക്കണം .
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് കാണുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10 .
Important Links | |
---|---|
Official Notification for Rajban Cement Corporation of India Limited | Click Here |
Official Notification for Assam Cement Corporation of India Limited | Click Here |
Application Form | Click Here |