ബാങ്ക് ഓഫ് ബറോഡയുടെ വിവിധ സോണുകളിലായി അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ഓഫീസർ, അക്വിസിഷൻ & റിലേഷൻഷിപ്പ് മാനേജർ തസ്തികയിൽ 100 ഒഴിവ്.
കരാർ നിയമനങ്ങളാണ്.
തസ്തിക, ഒഴിവ്, ഒഴിവുള്ള സോണുകൾ, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 47
- ഒഴിവുള്ള സോണുകൾ : എറണാകുളം, പട്ന, ചെന്നൈ, മംഗളൂരു,ന്യൂഡൽഹി, രാജ്കോട്ട്,ചണ്ഡീഗഢ്, കൊൽക്കത്ത, മീററ്റ്, അഹമ്മദാബാദ്.
- യോഗ്യത : അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/ആനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഫിഷറീസ്/പിസികൾച്ചർ/ഫുഡ് ടെക്നോളജി/ഡയറി സയൻസ്/അഗ്രി.മാർക്കറ്റിങ്&കോ-ഓപ്പറേഷൻ/കോ-ഓപ്പറേഷൻ&ബാങ്കിങ്/അഗ്രോ ഫോറസ്ട്രി/ഫോറസ്ട്രി/അഗ്രിക്കൾച്ചറൽ ബയോടെക്നോളജി/അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ നാലു വർഷത്തെ ബിരുദവും അഗ്രിക്കൾച്ചർ അനുബന്ധ വിഷയങ്ങളിൽ എം.ബി.എ/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റും. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 28-40 വയസ്സ്.
തസ്തികയുടെ പേര് : അക്വിസിഷൻ & റിലേഷൻഷിപ്പ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 53
- ഒഴിവുള്ള സോണുകൾ : അഹമ്മദാബാദ്, ബറോഡ, ബെംഗളൂരു, ചണ്ഡീഗഢ്, ചെന്നൈ, ജയ്പുർ,കൊൽക്കത്ത, ലഖ്നൗ, മുംബൈ, ന്യൂഡൽഹി, പുണെ.
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെന്റിൽ പി.ജി/ഡിപ്ലോമ അല്ലെങ്കിൽ സി.എ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 26-40 വയസ്സ്.
അപേക്ഷിക്കേണ്ട വിധം
www.bankofbaroda.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 26.
Important Links | |
---|---|
Official Notification : Agriculture Marketing Officer | Click Here |
Apply Online : Agriculture Marketing Officer | Click Here |
Official Notification : Assistant Vice President in Cash Management | Click Here |
Apply Online : Assistant Vice President in Cash Management | Click Here |
More Details | Click Here |