ബനാറസ് ലോക്കോമോട്ടീവ് വർക്സിൽ 374 അപ്രൻറിസ് ഒഴിവ്.
ഐ.ടി.ഐ. ക്കാർ ക്കും നോൺ- ഐ.ടി.ഐ.ക്കാർക്കും അപേക്ഷിക്കാം.
ഉയർന്ന യോഗ്യതയ്ക്ക് പരിഗണന ലഭിക്കില്ല.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
ഐ.ടി.ഐ. – 300
ഒഴിവുകൾ :
- ഫിറ്റർ-107,
- കാർപെൻറർ -3,
- പെയിൻറർ-7,
- മെഷിനിസ്റ്റ്-67,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-45,
- ഇലക്ട്രീഷ്യൻ-71
യോഗ്യത : 50 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. പാസായിരിക്കണം.
പ്രായം : 15-22 വയസ്സ്.
എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
നോൺ ഐ.ടി.ഐ.-74
ഒഴിവുകൾ :
- ഫിറ്റർ-30,
- മെഷിനിസ്റ്റ്-15,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-11,
- ഇലക്ട്രീഷ്യൻ-18.
യോഗ്യത : 50 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസായിരിക്കണം.അല്ലെങ്കിൽ തത്തുല്യം.
പ്രായം: 18-24 വയസ്സ്.
എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 5 വർഷവും ഒ.ബി.സി.വിഭാഗക്കാർക്ക് മൂന്നു വർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒരേ മാർക്ക് വരുന്നപക്ഷം പ്രായം കൂടുതലുള്ളവരെ ആദ്യം പരിഗണിക്കും.
അപേക്ഷിക്കണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾക്കായി www.blw.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാഫീസ് : 100 രൂപയാണ് ഫീസ്.
എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ/വനിതകൾ എന്നിവർക്ക് ഫീസില്ല.
ഓൺലൈനായി ഫീസടയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |