Attukal Temple Jobs 2025
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ജോലി നേടാം
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ വിവിധ തസ്‌തികകളിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് ഓഫീസർ, ക്ഷേത്രം
യോഗ്യതകൾ
1. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം
2. ദേവസ്വം ബോർഡിൽ അസി.കമ്മീഷണർ തസ്‌തികയിലോ മിലിട്ടറി/പാരാമിലിട്ടറിയിൽ മേജറോ, സമാന തസ്‌തികയിലോ പോലീസിൽ ഡി.വൈ.എസ്.പി തസ്‌തികയിലോ കുറയാത്ത പ്രവൃത്തി പരിചയം
3. ക്ഷേത്രാചാരങ്ങൾ, ക്ഷേത്ര അനുഷ്‌ഠാനങ്ങൾ എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.
4. ഉയർന്ന പ്രായപരിധി : 62 വയസ്സ്
തസ്തികയുടെ പേര് : തിടപ്പള്ളി ശാന്തി
യോഗ്യതകൾ
1. ബ്രാഹ്മണനായിരിക്കണം
2. എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം
3. പ്രധാന ക്ഷേത്രങ്ങളിൽ പ്രസാദം പാകം ചെയ്യുന്നതിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം
4. പ്രായപരിധി : 21 – 62 വയസ്സ്
തസ്തികയുടെ പേര് : കീഴ്ശാന്തി
യോഗ്യതകൾ
1.പത്താംക്ലാസ്സ് വരെ പഠിച്ചിരിക്കണം.
2. ബ്രാഹ്മണനായിരിക്കണം
3. താന്ത്രിക വിദ്യാപീഠത്തിൽ നിന്നോ പ്രസിദ്ധനായ തന്ത്രികളിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റ്.
4. ശാന്തിവൃത്തിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.
5. പ്രായപരിധി : 21 – 62 വയസ്സ്
തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ്
യോഗ്യതകൾ
1. പത്താംക്ലാസ്സ് വരെ പഠിച്ചിരിക്കണം
2. ശാരീരിക ക്ഷമത
3. മിലിട്ടറി / പാരാമിലിട്ടറിയിൽ കുറഞ്ഞത് 10 വർഷത്തെ സേവനം
4. ഉയർന്ന പ്രായപരിധി : 60 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
നേരിട്ടോ തപാൽ മാർഗ്ഗമോ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ ഏപ്രിൽ 15-ന് ലഭിക്കത്തക്കവിധം അപേക്ഷ സമർപ്പിക്കണം.(യോഗ്യതകൾ, പ്രായം, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷകൾ 15.04.2025 വൈകുന്നേരം 5.00 മണിക്ക് മുമ്പായി ട്രസ്റ്റാഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.)
അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
” സെക്രട്ടറി,
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്,
ആറ്റുകാൽ,
പി.ബി.നമ്പർ.5805,
മണക്കാട്.പി.ഒ., തിരുവനന്തപുരം-695 009 “.
കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.
വിശദ വിവരങ്ങൾക്ക് attukal.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |
Join WhatsApp Channel | Click Here |