ബെംഗളൂരുവിലെ ആർമി സർവീസ് സെൻറർ (സൗത്ത്) -2 എ.ടി.സി.യിൽ 100 ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
രാജ്യത്തെ വിവിധയിടങ്ങളിലായി നിയമനം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : സിവിൽ മോട്ടോർ ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 42
യോഗ്യത :
- പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.
- ഹെവി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും മോട്ടോർ മെക്കാനിസത്തിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : ക്ലീനർ
- ഒഴിവുകളുടെ എണ്ണം : 40
യോഗ്യത :
- പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.
- ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : കുക്ക്
- ഒഴിവുകളുടെ എണ്ണം : 15
യോഗ്യത :
- മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ഇന്ത്യൻ കുക്കിങ്ങിൽ പരിജ്ഞാനമുണ്ടായിരിക്കണം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്‌തികയുടെ പേര് : സിവിലിയൻ കാറ്ററിങ് ഇൻസ്ട്രക്ടർ
- ഒഴിവുകളുടെ എണ്ണം : 03
യോഗ്യത :
- പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം.
- കാറ്ററിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായം : 18-25 വയസ്സ്.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗത്തിന് മൂന്നും വർഷം വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷയിലൂടെയും സ്കിൽ / ഫിസിക്കൽ / പ്രാക്ടിക്കൽ / ടൈപ്പിങ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും.
100 മാർക്കിനാണ് പരീക്ഷ.
- ജനറൽ ഇൻറലിജൻസ് ആൻഡ് റീസണിങ് -25 ,
- ജനറൽ അവയർനസ് -50 ,
- ജനറൽ ഇംഗ്ലീഷ് -60 ,
- ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് -25 എന്നിങ്ങനെയാണ് ചോദ്യങ്ങളുടെ എണ്ണം.
രണ്ടുമണിക്കൂർ പരീക്ഷയാണ്.
പരീക്ഷാകേന്ദ്രം ബെംഗളൂരുവായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെള്ള പേപ്പറിൽ മാതൃക പ്രകാരം എഴുതിയോ ടൈപ്പ് ചെയ്തോ പൂരിപ്പിച്ച് അയക്കാം.
അപേക്ഷ അയക്കേണ്ട വിലാസം :
The Presiding Officer ,
Civilian Direct Recruitment Board ,
CHQ ,
ASC Centre (South) 2 ATC ,
Agaram Post, Banglore – 07
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷാ കവറിന് പുറത്ത് “Application For the post of ………..” എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.
Important Links | |
---|---|
Notification | Click Here |