കോട്ടക്കൽ ആയുർവേദ കോളേജിൽ അസി. പ്രൊഫസർ

കേരള ആയുർവേദിക് സ്റ്റുഡിസ് & റീസർച്ച്  സൊസൈറ്റിയുടെ മേൽ  നോട്ടത്തിൽ കോട്ടക്കലിൽ പ്രവർത്തിക്കുന്ന വൈദ്യരക്നം പി.എസ്.വാര്യർ ആയുർവേദ കോളേജിൽ വിവിധ വിഷയങ്ങളിലായി സ്ഥിര നിയമന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ അഞ്ചു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓരോ തസ്തികയിലും ഓരോ ഒഴിവാനുള്ളത് .

ഇതിൽ സ്വസ്ഥവൃഥ  വിഭാഗത്തിൽ ഒഴിവ്  പട്ടികവർഗ്ഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട് .

യോഗ്യത


ഓരോ തസ്തികക്കും അതത് വിഷയത്തിലെ ബിരുദാനന്തര ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൻെറ എ  ക്ലാസ് രജിസ്ട്രേഷനും ആണ്  യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

പ്രായം : കായ ചികിത്സ  വിഭാഗത്തിലെ അപേക്ഷകർക്ക് 41 വയസ്സും ബാക്കി തസ്കിതകൾക്ക് 36 വയസ്സും ആണ്  ഉയർന്ന പ്രായപരിധി.

അപേക്ഷാഫീസ്


അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cmdkerala.net എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം ഓൺലൈനായി  അപേക്ഷ സമർപ്പിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 5.

Exit mobile version