കണ്ണൂരിൽ കരസേന റിക്രൂട്ട്മെന്റ് റാലി | വടക്കൻ ജില്ലക്കാർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02

ആർമി റിക്രൂട്ട്മെന്റ് റാലി മാറ്റി


ഫെബ്രുവരി 26 മുതൽ മാർച്ച് 07 വരെ കണ്ണൂരിൽ നടത്താനിരുന്ന ആർമി റിക്രൂട്ട്മെന്റ് റാലി മാറ്റി വെച്ചു. കോവിഡ്-19-ന്റെ പശ്ചാത്തലത്തിലാണ് മാറ്റി വെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.


കണ്ണൂരിൽ ഫെബ്രുവരി 20 മുതൽ മാർച്ച് 31 വരെ നടത്തുന്ന ഇന്ത്യൻ ആർമി റാലിക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുള്ള വിഭാഗങ്ങൾ :

റാലിയുടെ വേദി പിന്നീട് പ്രഖ്യാപിക്കും.

തസ്‌തികയുടെ പേര് : സോൾജ്യർ ജനറൽ ഡ്യൂട്ടി (ഓൾ ആംസ്)

1999 ഒക്ടോബർ 1 ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).

തസ്‌തികയുടെ പേര് : സോൾജ്യർ ടെക്നിക്കൽ

1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).

തസ്‌തികയുടെ പേര് : സോൾജ്യർ ടെക് നഴ്സിങ്ങ് അസിസ്റ്റൻറ് (എ.എം.സി) / നഴ്സിങ്ങ് അസിസ്റ്റൻറ്സ് വെറ്ററിനറി

തസ്‌തികയുടെ പേര് : സോൾജ്യർ ക്ലർക്ക് /സ്റ്റോർ കീപ്പർ ടെക്നിക്കൽ/ ഇൻവൻററി മാനേജ്മെൻറ് (ഓൾ ആംസ്)

തസ്‌തികയുടെ പേര് : സോൾജ്യർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ് (ഡ്രെസർ , ഷെഫ് , സപ്പോർട്ട് സ്റ്റാഫ് (ഇ.ആർ) , വാഷർമാൻ , ആർട്ടീഷ്യൻ വുഡ് വർക്ക്)

1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).

തസ്‌തികയുടെ പേര് : സോൾജ്യർ ട്രേഡ്മാൻ (ഓൾ (ആംസ്) എട്ടാം ക്ലാസ് പാസ് (മെസ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ)

1997 ഒക്ടോബർ ഒന്നിനും 1 , 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തിയതികളും ഉൾപ്പെടെ).

ശാരീരികക്ഷമതയിലെ ഇളവ്


സർവീസിലിരിക്കുന്നയാളുടെ മകൻ/വിമുക്തഭടന്റെ മകൻ/യുദ്ധത്തിൽ മരണപ്പെട്ട വിമുക്തഭടന്റെ വിധവയുടെ മകൻ ഇവർക്ക് ഉയരത്തിൽ 2 സെ.മീറ്ററും നെഞ്ചളവിൽ ഒരു സെന്റീമീറ്ററും ഭാരത്തിൽ 2 കിലോയും ഇളവ് ലഭിക്കും.

കൂടാതെ അവസാന 2 വർഷത്തിൽ അന്താരാഷ്ട്ര/ദേശീയ/സംസ്‌ഥാന/ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികവ് കാട്ടിയ കായിക താരങ്ങൾക്ക് ഉയരത്തിൽ 2 സെ.മീറ്ററും നെഞ്ചളവിൽ 3 സെന്റീമീറ്ററും ഭാരത്തിൽ 5 കിലോയും ഇളവ് ലഭിക്കും.

രണ്ട് വർഷത്തിനിടയിൽ ദേശീയ/അന്താരാഷ്ട്ര തലത്തിൽ കായികമേളയിൽ പങ്കെടുത്തവർക്കുള്ള ശാരീരിക ഇളവുകളുടെ കൂടുതൽ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

കോമൺ എൻട്രൻസ് ടെസ്റ്റ്


മെഡിക്കൽ ഫിറ്റ്നസ് നേടുന്നവർക്ക് പരീക്ഷാ കേന്ദ്രം അനുവദിക്കും.

റാലിയിൽ വെച്ച് തന്നെ പരീക്ഷാകേന്ദ്രം,തീയതി,എന്നിവ-യടങ്ങുന്ന അഡ്മിറ്റ്‌ കാർഡ് നൽകും.

മെഡിക്കൽ റിവ്യൂ-ന് അയക്കുന്നവർക്ക് പുനഃപരിശോധനയുടെ അടിസ്ഥാനത്തിലാണ് അഡ്മിറ്റ് കാർഡ് അനുവദിക്കുക.

സമർപ്പിക്കേണ്ട രേഖകൾ : എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും രണ്ട് സെറ്റ് ഫോട്ടോ കോപ്പിയും കൈയിലുണ്ടായിരിക്കണം.

1. അഡ്മിറ്റ് കാർഡ് : നല്ല ക്വാളിറ്റി പേപ്പറിൽ ലേസർ പ്രിന്ററിൽ എടുത്തതായിരിക്കണം അഡ്മിറ്റ് കാർഡ്.

2. ഫോട്ടോ : അറ്റസ്റ്റ് ചെയ്യാത്ത 20 കോപ്പി ഫോട്ടോ ഉണ്ടായിരിക്കണം. മികച്ച ക്വാളിറ്റി ഫോട്ടോഗ്രാഫിക് പേപ്പറിലായിരിക്കണം ഫോട്ടോ പ്രിന്റ് ചെയ്തിരിക്കേണ്ടത്.
വെള്ള ബാക്ക്ഗ്രൗണ്ടിൽ മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോ ആയിരിക്കണം.

3. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ :

4.നേറ്റീവിറ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റ് : തഹസിൽദാർ/ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്.

5. കമ്മ്യൂണിറ്റി/ജാതി സർട്ടിഫിക്കറ്റ് : തഹസിൽദാർ/ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്.

6. റിലിജൻ സർട്ടിഫിക്കറ്റ് : തഹസിൽദാർ/സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്(സിഖ്/ഹിന്ദു/മുസ്ലിം/ക്രിസ്ത്യൻ എന്നിങ്ങനെ ജാതി സർട്ടിഫിക്കറ്റിൽ പരാമർശിക്കാത്ത പക്ഷം)

7.സ്കൂൾ സ്വഭാവ സർട്ടിഫിക്കറ്റ് : അവസാനമായി പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സ്കൂൾ/കോളജ് പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ നൽകുന്നതായിരിക്കണം സർട്ടിഫിക്കറ്റ്.

8.അവിവാഹിത സർട്ടിഫിക്കറ്റ് : ഫോട്ടോയോടു കൂടി 21 വയസ്സിൽ താഴെയുള്ളവർക്ക് വില്ലേജ് സർപാഞ്ച്/മുൻസിപ്പൽ കോർപ്പറേഷൻ 6 മാസത്തിനകം നൽകിയ സർട്ടിഫിക്കറ്റ്.

9.റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് : സർവീസിലുള്ള സൈനികന്റെ മകൻ/വിമുക്തഭടന്റെ മകൻ/യുദ്ധത്തിൽ മരിച്ച സൈനികന്റെ വിധവയുടെ മകൻ എന്നിവർ റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

10.സ്പോർട്സ് സർട്ടിഫിക്കറ്റ് : നാഷണൽ/ഇന്റർനാഷണൽ ലെവലിൽ രണ്ട് വർഷത്തിനകം പങ്കെടുത്ത സർട്ടിഫിക്കറ്റ്. വിശദ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

11. സത്യവാങ്മൂലം : പത്തുരൂപയുടെ ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറിൽ (ഇംഗ്ലീഷ്) നോട്ടറി അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിന്റെ മാതൃക വിജ്ഞാപനത്തിനോടപ്പം നൽകിട്ടുണ്ട്.

12. സർട്ടിഫിക്കറ്റ് ഓഫ് ബോണസ് മാർക്ക് : റാലിയിൽ ബോണസ് മാർക്കിനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും അറ്റസ്റ്റ് ചെയ്ത കോപ്പിയും ഉണ്ടായിരിക്കണം.

13.സിംഗിൾ ബാങ്ക് അക്കൗണ്ട്/പാൻകാർഡ്/ആധാർകാർഡ്.

വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

ആർമിയുടെ റിക്രൂട്ട്‌മെന്റ് നടപടി എല്ലാം സൗജന്യമാണ്. റാലിക്കെത്തുമ്പോൾ കുടിവെള്ളവും ലഘുഭക്ഷണവും കരുതണം.

അഡ്മിറ്റ് കാർഡ് മുഖേനയാണ് റാലിയിൽ പ്രവേശനം അനുവദിക്കുക.

റാലിക്കായി പോകുമ്പോൾ സര്ടിഫിക്കറ്റുകളുടെ പകർപ്പിന്റെ 3 കോപ്പി കൈയിലുണ്ടായിരിക്കണം.

മൊബൈൽ ഫോൺ,സ്മാർട്ട് വാച്ച്,മറ്റ്‌ റെക്കോഡിങ് ഉപകരണങ്ങൾ ഇവയൊന്നും റാലിയിലും പരീക്ഷയ്ക്കും അനുവദിക്കുന്നതല്ല.

റാലിയിൽ പങ്കെടുക്കുന്നവരുടെ ചെവിക്കകം ശുചിയായിരിക്കണം.

പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

ഫോൺ : 0495-2383953

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02.

Important Links
Official Notification Click Here
More Details Click Here
Exit mobile version