കേരളം ചരിത്രമ്യൂസിയത്തിലെ വിവിധ പദ്ധതികളിലേക്കുള്ള വിവിധ തസ്തികകളിലേക്ക് സംസ്ഥാന പുരാരേഖാ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സൂപ്പർ വൈസർ
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ബിരുദാനന്തര ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/ആർക്കിയോളജി/മ്യൂസിയോളജി/ കൺസർവേഷൻ ഇവയിലേതെങ്കിലുമുള്ള ബിരുദാനന്തര ഡിപ്ലോമയും അല്ലെങ്കിൽ എം.എ. മാനുസ്ക്രിപ്റ്റോളജിയും വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയവയിൽ ആറുമാസത്തെ മുൻപരിചയവും.
തസ്തികയുടെ പേര് : പ്രോജക്ട് ട്രെയിനി
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ലഭിച്ച ബിരുദവും ആർക്കൈവൽ സ്റ്റഡീസ്/ആർക്കിയോളജി മ്യൂസിയോളജി ഇവയിലേതെങ്കിലും ബിരുദാനന്തര ഡിപ്ലോമ/പരിശീലനം/അതാത് മേഖലയിലെ മുൻപരിചയവും അല്ലെങ്കിൽ എം.എ. മാനുസ്ക്രിപ്റ്റോളജിയും വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയവയിൽ ആറുമാസത്തെ മുൻപരിചയവും അല്ലെങ്കിൽ കെമിസ്ട്രിയിൽ ബിരുദം.
തസ്തികയുടെ പേര് : ഡി.ടി.പി. ഓപ്പറേറ്റർ
യോഗ്യത : 12-ാം ക്ലാസ് ജയം, ടൈപ്പ്റൈറ്റിങ് ലോവർ (ഇംഗ്ലീഷ് & മലയാളം) ആൻഡ് വേഡ് പ്രോസസിങ്, ഏതെങ്കിലും അംഗീകൃത ഡി.ടി.പി. സർട്ടിഫിക്കറ്റ് കോഴ്സ്.
തസ്തികയുടെ പേര് : ലാസ്കർ
യോഗ്യത : 10-ാം ക്ലാസ് ജയം.
ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതാനുമുള്ള കഴിവ്.
ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ല.
തസ്തികയുടെ പേര് : ബൈൻഡർ
യോഗ്യത : എസ്.എസ്.എൽ.സി., ബുക്ക് ബൈൻഡിങ്ങിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്/കേരള സർക്കാർ ടെക്നിക്കൽ എക്സാമിനേഷൻ ഇൻ
ബുക്ക് ബൈൻഡിങ് (ലോവർ) എം.ജി.ടി.ഇ. (ലോവർ).
വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.museumkeralam.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ അയക്കേണ്ട വിലാസം
എക്സിക്യുട്ടീവ് ഡയറക്ടർ,
കേരളം മ്യൂസിയം,
പാർക്ക് വ്യൂ, തിരുവനന്തപുരം – 695033
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |