അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിൽ ഒഴിവുകൾ

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിൽ ഒഴിവുണ്ട്.

മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, തണ്ണീർമുക്കം എന്നീ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി.പാസായിരിക്കണം.

ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാൻ പാടില്ല.എന്നാൽ എഴുത്തും വായനയും അറിഞ്ഞിരിക്കണം.

അപേക്ഷകൾ

ശിശുവികസന പദ്ധതി ഓഫീസർ,
ഐ.സി.ഡി.എസ്,
പ്രോജക്ട് ഓഫീസ് കഞ്ഞിക്കുഴി,
എസ്.എൻ.പുരം പി.ഒ., പിൻ  688582,
ആലപ്പുഴ

എന്ന വിലാസത്തിൽ ലഭിക്കണം.

അപേക്ഷാ ഫോറത്തിന്റെ മാതൃക അതത് ഗ്രാമപഞ്ചായത്തുകളിൽ നിന്നും കഞ്ഞിക്കുഴി ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 25.

Exit mobile version