പാലക്കാട് ജില്ലയിൽ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പർ നിയമനം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 11
പാലക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള പറളി, പിരായിരി പഞ്ചായത്തുകളിലെയും പാലക്കാട് നഗരസഭയിലെയും അങ്കണവാടികളില്‍ നിലവില്‍ ഒഴിവുള്ള വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസായവരും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ വയസ്സിളവുണ്ടാവും.
നവംബര്‍ 11 ന് വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷഫോറം ശിശു വികസന സമിതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ലഭിക്കും.
അപേക്ഷിക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസ് ഐ.സി.ഡി.എസ്.പ്രോജക്ട് ഓഫീസ്,കുന്നത്തൂര്‍മേട് പി.ഒ.പാലക്കാട് 678013.
ഫോണ്‍ : 0491-2528500.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 11
Important Links | |
---|---|
Application form | Click Here |