വനിത ശിശുവികസന വകുപ്പിനു കീഴിൽ അമ്പലപ്പുഴ ഐ.സി.ഡി.എസ് പ്രോജക്ടിൽ അങ്കണവാടി വർക്കർ/ഹെൽപ്പർമാരുടെ ഒഴിവുണ്ട്.
വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പുന്നപ്ര വടക്ക്,പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തിലുള്ളവർക്ക് അപേക്ഷിക്കാം.
വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി ജയിച്ചിരിക്കണം.
ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം.
എസ്.എസ്.എൽ.സി ജയിച്ചവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല.
പ്രായപരിധി : 2020 ജനുവരി ഒന്നിന് 18- 46 വയസ്സ്.
പട്ടികജാതി – വർഗ വിഭാഗങ്ങൾക്ക് മൂന്നുവർഷംവരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷാ ഫോറത്തിൻറെ മാതൃക അമ്പലപ്പുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും.
അപേക്ഷ
ശിശുവികസനപദ്ധതി ഓഫീസർ,
ഐ.സി.ഡി.എസ് . പ്രോജ ക്ട് ഓഫീസ്,
അമ്പലപ്പുഴ,
സനാതനപുരം പി.ഒ,
ആലപ്പുഴ-688003
എന്ന വിലാസത്തിൽ അയയ്ക്കണം.
ഫോൺ : 0477-2268598 , 8281999132.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 28