Government JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs
അങ്കണവാടി ഹെൽപ്പർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 11
പത്തനംതിട്ട ജില്ലയിലെ കോയിപ്രം ശിശുവികസനപദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപ്പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ ഒഴിവുകളുണ്ട്.
ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.
തസ്തികയുടെ പേര് : അങ്കണവാടി ഹെൽപ്പർ
- യോഗ്യത : എഴുതാനും വായിക്കാനും അറിയണം.എസ്.എസ്.എൽ.സി പാസാകാൻ പാടില്ല.
- പ്രായപരിധി : 18-46 വയസ്സ്.
പട്ടികജാതി , പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷം നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.
അപേക്ഷാഫോം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും ലഭിക്കും.
അപേക്ഷ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിനടുത്തുള്ള കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 11.