ഡൽഹി കോടതികളിൽ 417 ഒഴിവ് | പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി : ഫെബ്രുവരി 21

ഡൽഹി കോടതികളിൽ 417 ഒഴിവ് : ഡൽഹിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (എച്ച്.ക്യു) ഓഫീസിൽ വിവിധ തസ്തികകളിലായി 417 ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
- പ്യൂൺ / ഓർഡർലി ഡാർക്ക് പ്യൂൺ -280 ,
- ചൗക്കിദാർ -33 ,
- സ്വീപ്പർ / സഫായ് കരംചാരി -23 ,
- പ്രൊസസ് സെർവർ -81
യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
പ്രൊസസ് സെർവർ തസ്തികയിൽ മെട്രിക്കുലേഷനൊപ്പം ഹയർ സെക്കൻഡറിയും എൽ.എം.വി ഡ്രൈവിങ് ലൈസൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.
വിശദമായ ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : Peon/Orderly/ Dak Peon
- ഒഴിവുകളുടെ എണ്ണം : 280
- യോഗ്യത : പത്താം ക്ലാസ് ജയം
തസ്തികയുടെ പേര് : Chowkidar
- ഒഴിവുകളുടെ എണ്ണം : 33
- യോഗ്യത: പത്താം ക്ലാസ് ജയം
തസ്തികയുടെ പേര് : Sweeper/Safai Karamchari
- ഒഴിവുകളുടെ എണ്ണം : 23
- യോഗ്യത: പത്താം ക്ലാസ് ജയം
തസ്തികയുടെ പേര് : Process Server
- ഒഴിവുകളുടെ എണ്ണം : 81
- യോഗ്യത :
- പത്താം ക്ലാസ്,
- LMV ഡ്രൈവിംഗ് ലൈസൻസ്,
- 2 വർഷത്തെ ഡ്രൈവിംഗ് പരിചയം
പ്രായം : 18-27 വയസ്സ്.
01.01.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.
വയസ്സിളവ് :
- SC/ST : 5 വർഷം
- OBC : 3 വർഷം
- PWD : 10 + വർഷം
- ESM : 3+ വർഷം
തിരഞ്ഞെടുപ്പ് :
ഒബ്ജെക്ടീവ് പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
പ്രൊസസ് സെർവർ തസ്തികയിൽ ഡ്രൈവിങ് ടെസ്റ്റുണ്ടാകും.
പരീക്ഷയിൽ ഇംഗ്ലീഷ് , ഹിന്ദി , ജനറൽ നോളജ് (കറൻറ് അഫയേഴ്സ്) , അരിത്ത്മെറ്റിക് എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളുണ്ടാകും.
100 മാർക്കിനായിരിക്കും പരീക്ഷ.
ഡൽഹിയിൽ വെച്ചായിരിക്കും പരീക്ഷ.
അപേക്ഷാഫീസ് :
- SC,ST,PWD,EWS,ESM : 250 രൂപ
- മറ്റുള്ളവർക്ക് : 500 രൂപ
ഓൺലൈനായി ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.delhicourts.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി : ഫെബ്രുവരി 21.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |