അക്ഷയ കേന്ദ്രങ്ങളിൽ 41 സംരംഭകർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 17

എറണാകുളം ജില്ല – ഒഴിവുള്ള 41 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

എറണാകുളത്തെ 41 ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു സംരംഭകരെ തിരഞ്ഞെടുക്കുന്നു.

ആഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

യോഗ്യത :

പ്രായം : 18 വയസ്സിനും 50 വയസ്സിനും മദ്ധ്യേ.


Job Summary


എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

03.08.2023 തീയതി മുതല്‍ 17.08.2023 തീയതി വരെ ഓണ്‍ലൈനായി അപേക്ഷിയ്ക്കാം.

http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

പ്രി-ഡിഗ്രി/പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എന്നിവ ഉണ്ടായിരിക്കണം.

പ്രായപരിധി 18നും 50നും ഇടയില്‍ ആയിരിക്കണം. താല്പര്യമുളളവര്‍ “THE DIRECTOR, AKSHAYA” എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസ്ല്‍കൃത ബാങ്കില്‍ നിന്നെടുത്ത 750/- രൂപയുടെ ഡി.ഡി സഹിതം 2023 ഓഗസ്റ്റ് 17-)0 തീയതിക്കകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

മറ്റ് ജോലിയുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരല്ല.

വിദ്യാഭ്യാസ യോഗ്യതകള്‍, മേല്‍വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്(പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം), പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അപേക്ഷിയ്ക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാര്‍ (അപേക്ഷിക്കുന്ന ലൊക്കേഷനില്‍ തന്നെ 300 ചതുരശ്ര അടിയില്‍ കുറയാത്തതായിരിക്കണം നിര്‍ദ്ദിഷ്ട കെട്ടിടം) എന്നിവ സ്കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഡി.ഡി. നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം.

അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ്‌ലോഡ് ചെയ്ത രേഖകളുടെ അസ്സല്‍, പകര്‍പ്പ്, ഡി. ഡി., ഡി. ഡിയുടെ പകര്‍പ്പ് എന്നിവ സഹിതം, 03.08.2023 തീയതി മുതല്‍ 10.08.2023 തീയതിവരെ അപേക്ഷ സമര്‍പ്പിച്ചവര്‍ 24.08.2023 തീയതിക്കു് മുന്‍പായും, 11.08.2023 തീയതി മുതല്‍ 17.08.2023 തീയതി വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ 04.09.2023 മുതല്‍ 28.09.2023 തീയതിക്കകം രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. അല്ലാത്ത പക്ഷം ഓണ്‍ലൈന്‍ അപേക്ഷ നിരസിക്കുന്നതാണ്.

അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍/രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ടി അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ 0484 2422693 എന്ന നമ്പരില്‍ ലഭ്യമാണ്.

ഒഴിവുളള അക്ഷയ ലൊക്കേഷനുകളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. കിടങ്ങൂര്‍ കപ്പേള ജങ്ഷന്‍,
  2. ആനപ്പാറ (തുറവുര്‍ ഗ്രാമപഞ്ചായത്ത്),
  3. ഉളിയന്നൂര്‍ കുഞ്ഞിണ്ണിക്കര (കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്),
  4. അകനാട് എല്‍ പി സ്കൂള്‍ (മുടക്കുഴ ഗ്രാമ പഞ്ചായത്ത്),
  5. ചെങ്കര (പിണ്ടിമന ഗ്രാമ പഞ്ചായത്ത്),
  6. ഇരുമലപ്പടി ( നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്),
  7. നീണ്ടപാറ (കവളങ്ങാട് ഗ്രാമ പഞ്ചായത്ത്),
  8. കോട്ടയില്‍ കോവിലകം (ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്),
  9. ആലപുരം,
  10. അന്ത്യാലില്‍ (ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്),
  11. തൂമ്പാക്കടവ്, (ശ്രീമൂല നഗരം ഗ്രാമ പഞ്ചായത്ത്),
  12. കുത്തിയതോട്(നിയര്‍ വെസ്ററ് ചര്‍ച്ച്),
  13. പഞ്ചായത്ത് ജംങ്ഷന്‍. (കുന്നുകര ഗ്രാമ പഞ്ചായത്ത്),
  14. തുരുത്തിപ്പുറം,
  15. തേലത്തുരുത്ത് (പുത്തന്‍വേലിക്കര ഗ്രാമ പഞ്ചായത്ത്),
  16. പൂവത്തുശ്ശേരി (പാറക്കടവ് ഗ്രാമ പഞ്ചായത്ത്),
  17. പുറയാര്‍ (ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത്)
  18. പണ്ടപ്പിള്ളി പബ്ളിക്ക് ലൈബ്രറി,
  19. നെല്ലുര്‍ക്കവല (ആരക്കുഴ ഗ്രാമ പഞ്ചായത്ത്)
  20. ഈസ്റ്റ് മാറാടി (മാറാടി ഗ്രാമപഞ്ചായത്ത്),
  21. തൃക്കളത്തുര്‍ കാവുംപടി (പായിപ്ര ഗ്രാമ പഞ്ചായത്ത്),
  22. നാഗപ്പുഴ (കല്ലൂര്‍ക്കാട് ഗ്രാമ പഞ്ചായത്ത്),
  23. കടത്തുകടവ് (ആയവന ഗ്രാമ പഞ്ചായത്ത്) ,
  24. മണ്ണുര്‍ ( മഴുവന്നുര്‍ ഗ്രാമ പഞ്ചായത്ത്),
  25. പാലാപ്പടി (തിരുവാണിയുര്‍ ഗ്രാമ പഞ്ചായത്ത്)
  26. എടയപ്പുറം,
  27. സഹായപ്പടി ബസ്റ്റോപ്പ് (കീഴ്മാട് ഗ്രാമ പഞ്ചായത്ത്),
  28. വല്ലാര്‍പാടം വായനശാല ( മുളവുകാട് ഗ്രാമ പഞ്ചായത്ത്),
  29. നായത്തോട് ജംങ്ഷന്‍,
  30. റയില്‍വേ സ്റ്റേഷന്‍ ജംങ്ഷന്‍,
  31. ഹെല്‍ത്ത് സെന്റര്‍-ചമ്പന്നൂര്‍,
  32. ചെത്തിക്കോട്, (അങ്കമാലി മുന്‍സിപ്പാലിറ്റി),
  33. എം എസ് ജംങ്ഷന്‍ പള്ളിലാങ്കര,
  34. HMT കോളനി (കളമശ്ശേരി മുന്‍സിപ്പാലിറ്റി),
  35. കമ്മ്യൂണിറ്റി ഹാള്‍ കുമ്പളത്തുമുറി (കോതമംഗലം മുന്‍സിപ്പാലിറ്റി),
  36. രണ്ടാര്‍ കോളനി (മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി),
  37. പെരുമ്പടപ്പ് പാലം,
  38. നോര്‍ത്ത് ജനതാ റോഡ് (വൈ.എം.ജെ),
  39. എറണാകുളം സെന്‍ട്രല്‍ (ഡിവിഷന്‍ 66),
  40. ചക്കരപ്പറമ്പ് ജംങ്ഷന്‍,
  41. തമ്മനം (കൊച്ചിന്‍ കോര്‍പ്പറേഷന്‍) എന്നീ ലൊക്കേഷനുകളിലാണ് അക്ഷയ കേന്ദ്രം ആരംഭിയ്ക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.

ഫീസ് : 750 രൂപ

“THE DIRECTOR, AKSHAYA”  എന്ന പേരിൽ തിരുവനന്തപുരത്ത് മാറ്റാവുന്ന ദേശസാൽകൃത ബാങ്കിൽ നിന്നെടുത്ത ഡി.ഡി.ആയി അടയ്ക്കണം.

തിരഞ്ഞെടുപ്പ് :

അപേക്ഷിക്കേണ്ട വിധം


വിദ്യാഭ്യാസ യോഗ്യത,വിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം),
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാർ (അപേക്ഷിക്കുന്ന ലൊക്കേഷനിൽ തന്നെ 300 ചതുരശ്ര അടിയിൽ കുറയാത്തതായിരിക്കണം നിർദിഷ്ട കെട്ടിടം.) എന്നിവ സ്കാൻ ചെയ്ത് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യണം.

ഡി.സി.നമ്പറും അപേക്ഷയിൽ രേഖപ്പെടുത്തണം.

ഒഴിവുള്ള ലൊക്കേഷനുകൾക്കും അപേക്ഷിക്കുന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും,

ഫോൺ : 0484-2422693

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ആഗസ്റ്റ് 17

Important Links
Official Notification Click Here
Apply Online Click Here

Exit mobile version