10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates
ചെന്നൈ എയർപോർട്ടിൽ 862 ഒഴിവ്
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : മെയ് 09,11,14
ചെന്നൈ എയർപോർട്ടിൽ 862 ഒഴിവ് | Airport Jobs : എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ 862 ഒഴിവ്.
ഫിക്സഡ് ടേം കരാർ വ്യവസ്ഥയിലാണ് അവസരം.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, അഭിമുഖതീയതി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : കസ്റ്റമർ ഏജന്റ്
- ഒഴിവുകളുടെ എണ്ണം : 332
- യോഗ്യത : ബിരുദവും IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA-DGR അല്ലെങ്കിൽ IATA CARGO ഡിപ്ലോമയും. അല്ലെങ്കിൽ ബിരുദം മാത്രം.
- അഭിമുഖതീയതി : മേയ് 09.
തസ്തികയുടെ പേര് : യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 36
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. പ്രാദേശികഭാഷ അറിയുന്നവർക്ക് മുൻഗണന.
- അഭിമുഖതീയതി : മേയ് 14.
തസ്തികയുടെ പേര് : ഹാൻഡിമാൻ
- ഒഴിവുകളുടെ എണ്ണം : 494
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശികഭാഷ എന്നിവ അറിഞ്ഞിരിക്കണം.
- അഭിമുഖതീയതി : മേയ് 11.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷാ ഫോമും പ്രസക്തമായ രേഖകളുടെയും ഒറിജിനൽ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
വാക്ക്-ഇൻ-ഇന്റർവ്യൂ സ്ഥലം
എയർ ഇന്ത്യ സ്റ്റാഫ് ഹൗസിംഗ് കോളനി,
ജിഎസ്ടി റോഡ്,
മീനമ്പാക്കം
ചെന്നൈ 600027
വിശദവിവരങ്ങൾക്കായി www.aiasl.in എന്ന വെബ്സൈറ്റ് കാണുക.
ഈ ഒഴിവിന്റെ വിശദവിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |