AIASL Recruitment 2025 : എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
172 ഒഴിവുണ്ട്.
മുംബൈ വിമാനത്താവളത്തിൽ 145 ഒഴിവും ഡൽഹി വിമാനത്താവളത്തിൽ 27 ഒഴിവുമാണുള്ളത്.
മൂന്ന് വർഷത്തെ കരാർനിയമനമാണ്. പിന്നീട് നീട്ടിയേക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ജൂനിയർ ഓഫീസർ (സെക്യൂരിറ്റി)
- ഒഴിവുകളുടെ എണ്ണം : 87.
- ശമ്പളം: 29,760 രൂപ.
- യോഗ്യത: 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും. കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും നിർബന്ധം.
- പ്രായം: 45 കവിയരുത്.
തസ്തികയുടെ പേര് : ഓഫീസർ (സെക്യൂരിറ്റി)
- ഒഴിവുകളുടെ എണ്ണം : 85.
- ശമ്പളം: 45,000 രൂപ.
- യോഗ്യത: 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും. കൂടാതെ മികച്ച ആശയവിനിമയശേ ഷിയും കംപ്യൂട്ടർ പരിജ്ഞാനവും.
ഏവിയേഷൻ സൂപ്പർവൈസർ കോഴ്സ്/കാർഗോ സൂപ്പർവൈ സർ കോഴ്സ്/ഏവിയേഷൻ കാർഗോ സെക്യൂരിറ്റി/ഡി.ജി.ആർ സർട്ടിഫിക്കറ്റുകളുള്ളവർക്ക് മുൻഗണന ലഭിക്കും. - പ്രായം: 50 കവിയരുത്.
എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധിയിൽ എസ്. സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സിക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: വിമുക്ത ഭടൻമാർക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും അപേക്ഷാഫീസ് ബാധകമല്ല.
മറ്റുള്ളവർ 500 രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം.
തിരഞ്ഞെടുപ്പ് : വാക്-ഇൻ ഇൻ്റർവ്യൂവഴിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം/തിരഞ്ഞെടുപ്പ് : വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവണം.
വാക്- ഇൻ ഇൻ്റർവ്യൂ: ജനുവരി 6, 7, 8 തീയതികളിൽ.
വിശദ വിവരങ്ങൾക്ക് www.aiasl.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification – Delhi Airport | Click Here |
Official Notification – Mumbai Airport | Click Here |
More Info | Click Here |