ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാം
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 09
Accountant Cum IT Assistant Job Vacancy at Palakkad District
പാലക്കാട് : കാവശ്ശേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം.
ബി.കോം ബിരുദവും പി.ജി.ഡി.സി.എയുമാണ് അടിസ്ഥാന യോഗ്യത.
അക്കൗണ്ടിങ് ആൻഡ് ബുക്ക് കീപ്പിങ്ങിൽ തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന.
ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഒൻപതിനകം
സെക്രട്ടറി,
കാവശ്ശേരി ഗ്രാമപഞ്ചായത്ത്,
കാവശ്ശേരി പി.ഒ,
പാലക്കാട് ജില്ല-678 543 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഫോൺ: 04922 222392
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു ⇓
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി ഒഴിവ്
ഐ.എച്ച്.ആര്‍.ഡി കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് അയിലൂരില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയില്‍ ഒഴിവ്.
ഐ.ടി.ഐ/ഐ.എച്ച്.ആര്‍.ഡി/എല്‍.ബി.എസ് എന്നിവയില്‍ ഡാറ്റ എന്‍ട്രി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്സാണ് യോഗ്യത.
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് രാവിലെ പത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 04923 241766, 8547005029.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പാലക്കാട് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്സ് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ജി.എന്‍.എം ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
17,000 രൂപയാണ് പ്രതിമാസ വേതനം.
ടി.എയും ഉണ്ടായിരിക്കും.
അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് 40 വയസ് കവിയരുത്.
യോഗ്യരായവര്‍ ആരോഗ്യ കേരളം വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വഴി ഒക്ടോബര്‍ 16 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ സ്വീകരിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491 2504695
ക്ലർക്ക് നിയമനം
മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളജിലെ കണ്ടിന്യൂയിങ് എജ്യക്കേഷൻ സെല്ലിലേക്ക് താത്കാലിക ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ്സ് പാസ്സായ കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും cecellgptemanjeri@gmail.com എന്ന മെയിലിൽ ഒക്ടോബർ ഏഴിന് വൈകിട്ട് നാലിന് മുമ്പായി അയക്കണം.
ഫോൺ: 9846581939.
കരാർ നിയമനം
കേരള മീഡിയ അക്കാദമി വെബ്സെറ്റ് നവീകരണം, യൂടൂബ് ചാനൽ, ന്യൂമീഡിയ പ്രചാരണം തുടങ്ങിയ ജോലികൾ നിർവഹിക്കുന്നതിന് യോഗ്യരായവരെ നിയമിക്കുന്നു.
യോഗ്യത : ബിരുദം, കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ (മാധ്യമ സ്ഥാപനങ്ങളിൽ) 15 വർഷത്തിൽ കുറയാത്ത പരിചയം, ഫ്രീ സോഫ്റ്റ് വെയർ ഉൾപ്പെടെയുള്ള സോഫ്റ്റ് വെയർ രംഗത്തെ മികവ്, ഓൺലൈൻ മാധ്യമങ്ങളിൽ 10 വർഷമെങ്കിലും പരിചയം.
പ്രതിമാസ വേതനം 25,000/ രൂപ.
അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 16.
അപേക്ഷിക്കേണ്ട വിലാസം
സെക്രട്ടറി,
കേരള മീഡിയ അക്കാദമി,
കാക്കനാട്,
കൊച്ചി 682030
ഫോൺ നം. 0484-2422275, 0484-2422068
ഇലക്ട്രീഷ്യന്‍ ഒഴിവ്
പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കീഴിലുള്ള ഇലക്ട്രീഷ്യന്റെ താത്കാലിക തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ പത്തിന് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2432071.