വ്യോമസേനയിൽ 197 സിവിലിയൻ ഒഴിവ് | പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 05
ഇന്ത്യൻ എയർ ഫോഴ്സസിന്റെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിൽ 197 ഒഴിവ്.
പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
പരസ്യ വിജ്ഞാപന നമ്പർ : 03/2021/DR.
നേരിട്ടുള്ള നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സൂപ്രണ്ട് (സ്റ്റോർ)
- യോഗ്യത : ബിരുദം.
- അല്ലെങ്കിൽ തത്തുല്യം.
- പ്രവൃത്തി പരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
- ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 36 വാക്ക് വേഗവും ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : കുക്ക് (ഓർഡിനറി ഗ്രേഡ്)
- യോഗ്യത : മെട്രിക്യുലേഷനും കാറ്ററിങ്ങിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റും.
- പെയിൻറർ , കാർപെൻറർ , കോപ്പർ സ്മിത്ത് ആൻഡ് ഷീറ്റ് മെറ്റൽ വർക്കർ , എയർ ക്രാഫ്റ്റ് മെക്കാനിക്
തസ്തികയുടെ പേര് : ഫിറ്റർ (സ്കിൽഡ്)
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
- ബന്ധപ്പെട്ട ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
- അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ വിമുക്തഭടനായിരിക്കണം.
തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്
- യോഗ്യത : മെട്രിക്യുലേഷൻ അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : ലോൺഡ്രിമാൻ , മെസ് സ്റ്റാഫ് , മൾട്ടി ടാസ്കിങ് സ്റ്റാഫ്
- യോഗ്യത : മെട്രിക്യുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ടെയ്ലർ (സ്കിൽഡ്)
- യോഗ്യത : പത്താം ക്ലാസും ടെയ്മർ ട്രേഡിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ട്രേഡ്സ്മാൻ മേറ്റ്
- യോഗ്യത : മെട്രിക്യുലേഷൻ അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : ഹിന്ദി ടൈപ്പിസ്റ്റ്
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
- ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 36 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.
പ്രായം : 18-25 വയസ്സ്.
ഒ.ബി.സി.ക്കാർക്ക് മൂന്നുവർഷവും എസ്.സി / എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
അപേക്ഷകൾ അവശ്യരേഖകളുമായി അതത് എയർ ഫോഴ്സസ് സ്റ്റേഷൻ / യൂണിറ്റിലേക്കാണ് അയക്കേണ്ടത്.
അപേക്ഷാകവറിന് പുറത്ത് Application For the Post of……… and category……….against advertisement no.03/2021/DR എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 05.
Important Links | |
---|---|
Notification & Application Form | Click Here |
Official Website | Click Here |