Job NotificationsDefenceEngineering JobsGovernment JobsITI/Diploma JobsLatest Updates
കോസ്റ്റ് ഗാർഡിൽ 50 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14
ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ 50 അസിസ്റ്റൻറ് കമാൻഡൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനറൽ ഡ്യൂട്ടി , ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കണം.
ജൂലായ് 4 മുതൽ അപേക്ഷിക്കാം.
ഒഴിവുകൾ :
- ജനറൽ ഡ്യൂട്ടി (എസ്.സി-06 , എസ്.ടി-13 , ഒ.ബി.സി-07 , ഇ.ഡബ്ലൂ.എസ്-03 , ജനറൽ-11) – 40
- ടെക്നിക്കൽ (എൻജിനീയറിങ് /ഇലക്ട്രിക്കൽ) (എസ്.സി-02 , എസ്.ടി -01 , ഒ.ബി.സി-04 , ജനറൽ -03) -10
തസ്തികയുടെ പേര് : ജനറൽ ഡ്യൂട്ടി
- യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദം.
- മാത്തമാറ്റിക്സും ഫിസിക്സും ഒരു വിഷയമായി ഇൻറർമീഡിയറ്റിലും പ്ലസ്ടുവിലും പഠിച്ചിരിക്കണം.
- ഫിസിക്സ് , മാത്സ് വിഷയത്തിൽ 60 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ)
- യോഗ്യത : 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം.
- അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) നൽകുന്ന സെക്ഷൻ എ ആൻഡ് ബി പരീക്ഷ പാസായിരിക്കണം.
- പ്ലസ്ടു തലത്തിൽ ഫിസിക്സ് , മാത്സ് വിഷയത്തിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം അല്ലെങ്കിൽ ഡിപ്ലോമയിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം.
പ്രായം :
- 1997 ജൂലായ് 1-നും 2001 ജൂൺ 30-നും ഇടയിൽ ജനിച്ചവർ.
രണ്ട് തീയതികളും ഉൾപ്പെടെ.
സംവരണ വിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ജൂലായ് 04 മുതൽ ജൂലായ് 14 വരെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക.
അവസാന വർഷ/ അവസാന സെമസ്റ്റ് പരീക്ഷയും കഴിഞ്ഞ് ബിരുദം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ അർഹത.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.
Important Links | |
---|---|
Official Notification | Click Here |
Apply Online | Link Available Soon |
More Details | Click Here |