പ്ലസ് ടു/ഉയർന്ന യോഗ്യത ഉള്ളവർക്ക് ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07

ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്കീമിൽ ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ തസ്തികകളിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഓരോ ഒഴിവ് വീതമാണുള്ളത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഡിഗ്രിയും എം.എസ്.ഓഫീസ് പരിജ്ഞാനവും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യവും വേണം.
പ്രായം : 50 വയസ്സിൽ താഴെ.
ശമ്പളം : 14,000 രൂപ പ്രതിമാസം.
- തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത
- പ്ലസ്ടു (തത്തുല്യം) പാസ്സായിരിക്കണം.
- കമ്പ്യൂട്ടർ പ്രാവീണ്യം, മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം.
പ്രായം : 25നും 35 നും മധ്യേ.
ശമ്പളം : 12,000 രൂപ പ്രതിമാസം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്കവിധം
പ്രോഗ്രാം കോർഡിനേറ്റർ,
എൻ.എസ്.എസ്.സെൽ,
ഹയർ സെക്കണ്ടറി വിഭാഗം,
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
ഹൗസിംഗ് ബോർഡ് ബിൽഡിംഗ്,
ശാന്തിനഗർ,
തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം.
കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം.
അപേക്ഷാ ഫോമും വിശദവിവരങ്ങളും ഹയർ സെക്കണ്ടറി പോർട്ടലിൽ (www.dhsekerala.gov.in) എൻ.എസ്.എസ്.എന്ന ലിങ്കിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |