പവർഗ്രിഡിൽ 42 ഡിപ്ലോമ ട്രെയിനി ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12

പവർഗ്രിഡിൻെറ നോർത്തേൺ റീജണിൽ 42 ഡിപ്ലോമ ട്രെയിനി ഒഴിവ്.
- ജമ്മു ആൻഡ് കശ്മീർ ,
- ലഡാക്ക് ,
- ചണ്ഡീഗഢ് ,
- പഞ്ചാബ് ,
- ഹിമാചൽ പ്രദേശ് ,
- ഹരിയാണ എന്നീ സംസ്ഥാനങ്ങളിലാണ് നിയമനം.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഇലക്ട്രിക്കൽ
- ഒഴിവുകളുടെ എണ്ണം : 37
- യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ (പവർ) / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ പവർ – സിസ്റ്റംസ്/ പവർ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.
തസ്തികയുടെ പേര് : സിവിൽ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : സിവിൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.
പ്രായപരിധി : 27 വയസ്സ്.
ഒ.ബി.സി വിഭാഗത്തിന് മൂന്നു വർഷവും എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
എഴുത്തുപരീക്ഷ/കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിലൂടെയാണ് തിരഞ്ഞെടുപ്പ്.
പരീക്ഷയിൽ രണ്ട് പാർട്ട് ഉണ്ടായിരിക്കും.
ആദ്യത്തെ പാർട്ടിൽ ടെക്നിക്കൽ പരിജ്ഞാന ചോദ്യങ്ങളും രണ്ടാമത്തെ പാർട്ടിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായിരിക്കും ഉണ്ടാകുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://www.powergrid.in-> Career section-> Job opportunities -> Openings-> Regional Openings-> Northern Region-II, Jammu Recruitment എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergrid.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 12.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |