കൊങ്കൺ റെയിൽവേയിൽ 14 ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 28,ജൂലായ് 01
നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊങ്കൺ റെയിൽവേയിൽ മൂന്ന് വിജ്ഞാപനങ്ങളിലായി 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇ- മെയിലിലൂടെയാണ് അപേക്ഷകൾ അയക്കേണ്ടത്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
പരസ്യവിജ്ഞാപന നമ്പർ : CO/P-R/3C/2021
രണ്ടുവർഷത്തെ കരാർ നിയമനമായിരിക്കും.
തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സി.എം.എ / സി.എ.യും 5 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 45 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് അക്കൗണ്ട്സ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സി.എം.എ/ സി.എ.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സെക്ഷൻ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.കോമും 7 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ബി.കോമും 3 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 01.
പരസ്യവിജ്ഞാപന നമ്പർ : CO/P-R/2C/2021
ഒരുവർഷത്തെ കരാർ നിയമനമായിരിക്കും.
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
കാർണാടകയിലെ കാർവാറിലായിരിക്കും നിയമനം.
- യോഗ്യത : എം.ബി.ബി.എസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 01.
പരസ്യവിജ്ഞാപന നമ്പർ : CO/P-R/03/2021
സ്ഥിര നിയമനമാണ്.
തസ്തികയുടെ പേര് : ഡെപ്യൂട്ടി ചീഫ് എൻജിനീയർ /ഡിസൈൻ (JAG) / (SG)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്കും JAG / SG- ക്ക് യഥാക്രമം 12/16 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
- പ്രായപരിധി : 65 വയസ്സ്.
അപേക്ഷാഫീസ് : 500 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 28.
വിജ്ഞാപനങ്ങളെല്ലാം www.konkanrailway.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനങ്ങളോടൊപ്പം നൽകിയിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം helpdskrectcell@krcl.co.in എന്ന ഇ- മെയിലിലേക്ക് അയക്കുക.
Important Links | |
---|---|
Official Notification & Application Form for Accounts Department | Click Here |
Official Notification & Application Form for Medical Officer | Click Here |
Official Notification & Application Form for Dy.Chief Engineer/Design | Click Here |
More Details | Click Here |