District Wise Jobs10/+2 JobsAlappuzhaGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates
ആലപ്പുഴ ജില്ലയിൽ ക്ഷീരവികസന വകുപ്പിൽ പ്രമോട്ടർ ഒഴിവ്
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16
ആലപ്പുഴ : ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുൽ കൃഷി വികസനപദ്ധതിയുടെ നടത്തിപ്പിനായി പ്രൊമോട്ടർമാരെ നിയമിക്കുന്നു.
ചമ്പക്കുളം,മാവേലിക്കര, കഞ്ഞിക്കുഴി ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകളിലേക്ക് എട്ടുമാസത്തേക്കാണ് നിയമനം.
പ്രസ്തുത ബ്ലോക്കിലെ സ്ഥിരം താമസക്കാരനായിരിക്കണം.
ഇതേ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
യോഗ്യത : 10-ാം ക്ലാസ്.
പ്രായം: 18-50 വയസ്സ്.
ശമ്പളം : 7500 രൂപ.
അപേക്ഷയും ആവശ്യമായ രേഖകളും ബന്ധപ്പെട്ട ക്ഷീരവികസന ഓഫീസിൽ എത്തിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 16.