കോഴിക്കോട് ഐ.ഐ.എമ്മിൽ അവസരം
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 18
കോഴിക്കോട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ വിവിധ തസ്തികകളിലായി 4 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക , ഒഴിവ് , യോഗ്യത , പ്രായപരിധി , ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : ഹെഡ് (സ്റ്റുഡൻറ്സ് അഫയേഴ്സ് & ഹോസ്റ്റൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദാനന്തരബിരുദം/എം.ബി.എ/പി.ജി.ഡിഎം.
15 വർഷത്തെ പ്രവൃത്തിപരിചയവും. - പ്രായപരിധി : 50 വയസ്സ്.
- ശമ്പളം : 1,25,000 രൂപ.
തസ്‌തികയുടെ പേര് : ഹോസ്റ്റൽ വാർഡൻ
- ഒഴിവുകളുടെ എണ്ണം : 02 (പുരുഷൻ -1 , സ്ത്രീ -1)
- യോഗ്യത : ബിരുദം / ത്രിവത്സര ഡിപ്ലോമയും 12 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം : 1,00,000 രൂപ.
തസ്‌തികയുടെ പേര് : പ്ലേസ്മെൻറ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ബി.എ. അല്ലെങ്കിൽ എച്ച്.ആർ.എച്ച്.ആർ.എം പേഴ്സണൽ മാനേജ്മെൻറിൽ ബിരുദവും 12 വർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം : 1,00,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം പ്രിൻറ് എടുത്ത് യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം
HR In-Charge ,
Indian Institute of Management Kozhikode ,
IIM Kozhikode Campus PO ,
Kozhikode ,
Kerala 673570
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
അപേക്ഷ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 18.
തപാൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 26.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |