വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16
ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മുംബൈ യുണിറ്റിൽ വിവിധ തസ്തികകളിലായി 11 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
പരസ്യവിജ്ഞാപനനമ്പർ : 01/2021/ICMR-NIVMU.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് /റിസർച്ച് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
- ബയോളജിക്കൽ സയൻസ് / ബയോടെക്നോളജി / മെക്രോബയോളജി / മൊളിക്യുലാർ ബയോളജി / ജെനറ്റിക് എൻജിനീയറിങ് ബിരുദം.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ലബോറട്ടറി ടെക്നീഷ്യൻ
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
- സയൻസ് പ്ലസ്ടുവും മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ / പി.എം.ഡബ്ലു.
- റേഡിയോളജി രണ്ട് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഒരുവർഷത്തെ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- ബി.എസ്.സി യോഗ്യത മൂന്ന് വർഷത്തെ പ്രവൃത്തിപരിചമായി പരിഗണിക്കും.
പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : ജെറിക്കൽ അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.5 വർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ
- ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
- ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി : 28 വയസ്സ് .
തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- സയൻസ് ബിരുദം.5 വർഷത്തെ പ്രവൃത്തിപരിചയം.അല്ലെങ്കിൽ
- ബിരുദാനന്തരബിരുദം.
പ്രായപരിധി : 30 വയസ്സ്.
വിശദവിവരങ്ങൾക്കായി www.niv.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി nivmurecruit@gmail.com എന്ന മെയിലിലേക്ക്
അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |