Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

ഭാരത് ഇലക്ട്രോണിക്സിൽ 51 എൻജിനീയർ

ഭാരത് ഇലക്ട്രോണിക്സിൽ വിവിധ ട്രേഡുകളിലായി 51 എൻജിനീയർ ഒഴിവ്.

ട്രെയിനി എൻജിനീയർ,പ്രോജക്ട് എൻജിനീയർ എന്നീ തസ്തികയിലാണ് അവസരം.

പ്രോജക്ട് -എൻജിനീയറുടെ ഒഴിവ് ബെംഗളുരു,ഗുജറാത്ത്,രാജസ്ഥാൻ, ഹരിയാണ, പഞ്ചാബ്, ലേ, ജമ്മു ആൻഡ് കശ്മീർ എന്നിവിടങ്ങളിലും

ട്രെയിനി എൻജിനീയർ തസ്തികയിലെ ഒഴിവ് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിലുമാണ്.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

പ്രോജക്ട് എൻജിനീയർ-30

  • സിവിൽ : 14
  • ഇലക്ട്രിക്കൽ : 6
  • മെക്കാനിക്കൽ : 10

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ബി.ഇ./ബി.ടെക്.

രണ്ടുവർഷത്ത ഇൻഡസ്ട്രിയൽ പ്രവൃത്തിപരിചയം.

പ്രായപരിധി: 28 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ട്രെയിനി എൻജിനീയർ-21

  • ഇലക്ട്രോണിക്സ് : 9
  • മെക്കാനിക്കൽ : 9
  • കംപ്യൂട്ടർ സയൻസ് : 1
  • സിവിൽ : 2

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ബി.ഇ./ബി.ടെക്/ബി.എസ്സി(എൻജിനീയറിങ്) ബിരുദം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 25 വയസ്സ്.

സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷയുടെ മാതൃകയ്ക്കും ഫീസടയ്ക്കാനുമായി www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ്


പ്രോജക്ട് എൻജിനീയർ തസ്തികയിൽ 500 രൂപയും ട്രെയിനി എൻജിനീയർ തസ്തികയിൽ 200 രൂപയുമാണ്.

എസ്.സി./എസ്.ടി. , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


  • പ്രോജക്ട് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനായി അപേക്ഷ പൂരിപ്പിച്ച് Manager(HR/MR & MRS), Bharat Electronics Ltd.,Jalahalli PO, Bangalore 560013 എന്ന വിലാസത്തിലേക്കും,
  • ട്രെയിനി എൻജിനീയർ വിഭാഗത്തിലേക്കുള്ള അപേക്ഷ
    Manager (HR),
    Bharat Electronics Limited, Post Box
    No.26, Ravindranath Tagore Road,
    Machilipatnam- 521 001, Andhra Pradesh എന്ന വിലാസത്തിലേക്കും അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി


  • പ്രോജക്ട് എൻജിനീയർ : ജനുവരി 31
  • ട്രെയിനി എൻജിനീയർ : ജനുവരി 27.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!