ഇർകോണിൽ 74 വർക്ക് എൻജീനീയറുടെ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഇർകോൺ ഇൻറർനാഷണൽ ലിമിറ്റഡിൽ വർക്ക് എൻജീനീയറുടെ 74 ഒഴിവ്.
വിവിധ പ്രോജക്ടുകളിലേക്കുള്ള കരാർ നിയമനമാണ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള സംസ്ഥാനങ്ങൾ :
- ഛത്തീസ്ഗഢ് ,
- ജാർഖണ്ഡ് ,
- കർണാടക ,
- രാജസ്ഥാൻ ,
- ബിഹാർ ,
- സിക്കിം ,
- ജമ്മു ആൻഡ് കശ്മീർ ,
- മഹാരാഷ്ട്ര ,
- പശ്ചിമബംഗാൾ ,
- മധ്യപ്രദേശ് ,
- ഉത്തർപ്രദേശ് ,
- ത്രിപുര ,
- ഗുജറാത്ത് ,
- ഒഡിഷ
തസ്തികയുടെ പേര് : സിവിൽ
- ഒഴിവുകളുടെ എണ്ണം : 60
- യോഗ്യത : 60 ശതമാനം മാർക്കാടെ സിവിൽ എൻജിനീയറിങ് ബിരുദം.
ഒരുവർഷത്തെ സിവിൽ കൺസ്ട്രക്ഷൻ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : എസ്.ആൻഡ്.ടി
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ഇൻസ്ട്രുമെൻറഷൻ / ഇൻസ്ട്രമെൻറഷൻ കൺട്രോൾ / കംപ്യൂട്ടർ സയൻസ് ബിരുദം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.
01.03.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ircon.org എന്ന വെബ്സൈറ്റ് കാണുക.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷിക്കാൻ വെബ്സൈറ്റിൽ ജെ.പി.ജി. ഫോർമാറ്റിൽ 100 കെ.ബി.യിൽ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
മറ്റ് രേഖകൾ 100 കെ.ബി.- 300 കെ.ബി. സൈസിലും അപ്ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകർപ്പും അവശ്യരേഖകളും
DGM / HRM ,
Ircon International Ltd. , C – 4 ,
District Centre , Saket ,
New Delhi – 110017
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 28.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |