എൻ.എം.ഡി.സി-യിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31
കേന്ദ്ര പൊതുമേഖല കമ്പനിയായ എൻ.എം.ഡി.സിയിൽ വിവിധ തസ്തികകളിലായി 304 ഒഴിവ്.
ഛത്തീസ്ഗഢിലെ കിരൺഡുൾ , ബച്ചേലി ഖനികളിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 65
- യോഗ്യത : മിഡിൽ പാസ് ഐ.ടി.ഐ.
തസ്തികയുടെ പേര് : മെയിൻറനൻസ് അസിസ്റ്റൻറ് (മെക്ക്) (ട്രെയിനി)
- ഒഴിവുകളുടെ എണ്ണം : 148
- യോഗ്യത : വെൽഡിങ് ഫിറ്റർ / മെഷീനിസ്റ്റ് /മോട്ടോർ മെക്കാനിക്ക് /ഡീസൽ മെക്കാനിക്ക് /ഓട്ടോ ഇലക്ട്രീഷ്യൻ ഐ.ടി.ഐ.
തസ്തികയുടെ പേര് : മെയിൻറനൻസ് അസിസ്റ്റൻറ് (ഇലക്ട്രിക്കൽ ട്രെയിനി)
- ഒഴിവുകളുടെ എണ്ണം : 81
- യോഗ്യത : ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ.
തസ്തികയുടെ പേര് : ബ്ലാസ്റ്റർ ഗ്രേഡ് II (ട്രെയിനി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കും ബ്ലാസ്റ്റർ മൈനിങ് മേറ്റിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും , മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : എം.സി.ഒ. ഗ്രേഡ് III (ട്രെയിനി)
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി : 18-30 വയസ്സ്.
15.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
എസ്.സി./ എസ്.ടി.വിഭാഗത്തിന് 5 വർഷവും ഒ.ബി.സി.വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
രണ്ട് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഫീൽഡ് അസിസ്റ്റൻറ് തസ്തികയിൽ എഴുത്ത് പരീക്ഷയിലൂടെയും ഫിസിക്കൽ എബിലിറ്റി ടെസ്റ്റിലൂടെയും മറ്റ് തസ്തികയിലേക്ക് എഴുത്തുപരീക്ഷയിലൂടെയും ട്രേഡ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.
100 മാർക്കിനായിരിക്കും പരീക്ഷ.
ഫീൽഡ് അസിസ്റ്റൻറ് ട്രെയിനി തസ്തികയിലെ പരീക്ഷയിൽ ജനറൽ നോളജും ന്യൂമറിക്കൽ എബിലിറ്റി ആൻഡ് റീസണിങ് എബിലിറ്റിയുമാണ് ചോദ്യവിഷയങ്ങൾ.
മറ്റ് തസ്തികയിലേക്ക് ഇവ കൂടാതെ ബന്ധപ്പെട്ട ട്രേഡിലെ ചോദ്യങ്ങളുമുണ്ടാകും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായും ഓഫ്ലൈനായും അപേക്ഷിക്കാം.
ഓഫ്ലൈനായി അപേക്ഷിക്കാൻ വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്,
Post Box no.1383 ,
Post Office ,
Humayun Nagar ,
Hydrabad ,
Telangana State ,
Pin : 500028
എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷാഫീസ് : 150 രൂപ.
ഓൺലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം.
ഓഫ്ലൈനായി (ചെല്ലാൻ വഴി) വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അക്കൗണ്ടിലേക്ക് ഫീസടയ്ക്കാം.
എസ്.സി/ എസ്.ടി/ ഭിന്നശേഷി/ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
ഓഫ്ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
അപേക്ഷ ഓൺലൈനിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |