Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

ജനറൽ ഇൻഷുറൻസ് കോർപ്പറേഷനിൽ 44 ഓഫീസർ ഒഴിവുകൾ

കേരളത്തിലും പരീക്ഷാകേന്ദ്രം | അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം

ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 44 ഓഫീസർ ഒഴിവ്

മുംബൈയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം

ഓൺലൈൻ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്

മെയ് 9-നാണ് പരീക്ഷ.

ഒഴിവുള്ള സ്ട്രീം,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


സ്ട്രീം : ഫിനാൻസ്-ചാർട്ടേഡ് അക്കൗണ്ടന്റ്സ്

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫൈനൽ പരീക്ഷ വിജയവും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മെമ്പർഷിപ്പ് നമ്പറും ഹാജരാക്കണം.

സ്ട്രീം : ജനറൽ

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം.

സ്ട്രീം : ലീഗൽ

  • ഒഴിവുകളുടെ എണ്ണം: 04
  • യോഗ്യത : നിയമത്തിൽ ബിരുദം.,ബാർ കൗൺസിൽ ഓഫ് ഇന്ത്യയിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്തിരിക്കണം.

സ്ട്രീം : ഇൻഷുറൻസ്

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും ജനറൽ ഇൻഷുറൻസ്/റിസ്ക് മാനേജ്മെൻറ്/ലൈഫ് ഇൻഷുറൻസ് ബിരുദാനന്തര ബിരുദം/ ഡിപ്ലോമ. അല്ലെങ്കിൽ എഫ്.ഐ.ഐ.ഐ/എഫ്.സി.ഐ.ഐ

പ്രായം : 21-30 വയസ്സ്.

  • 02-02-1991 നും 01-01-2000-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)
  • 01-02-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി/എസ്.ടി.വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി.വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

പരീക്ഷ :

കേരളത്തിൽ തൃശ്ശൂരും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.

ജനറൽ,സ്‌പെഷ്യലിസ്റ്റ് കാറ്റഗറി തിരിച്ചാണ് പരീക്ഷ.

150 മാർക്കിനുള്ള പരീക്ഷയിൽ 123 ചോദ്യങ്ങളുണ്ടാകും.

പരീക്ഷയിൽ 3 പാർട്ട് ഉണ്ടാകും

രണ്ടു പാർട്ട് ഒബ്ജക്റ്റീവും മൂന്നാമത്തെ പാർട്ട് ഡിസ്ക്രിപ്റ്റീവുമാണ്.

പാർട്ട് എ-യിൽ ജനറൽ സ്ട്രീമുകാർക്ക് ഹയർ ഓർഡർ റീസണിങ് എബിലിറ്റി/ക്രിട്ടിക്കൽ തിങ്കിങ് എന്ന വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളും സ്പെഷ്യലിസ്റ്റ് കാറ്റഗറിക്ക് ടെക്നിക്കൽ ആൻഡ് പ്രൊഫഷണൽ നോളജി ടെസ്റ്റിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും.

പാർട്ട് ബിയും സിയും ജനറൽ കാറ്റഗറി ക്കും സ്പെഷ്യൽ കാറ്റഗറിക്കും ഒരേ സിലബസാണ്.

പാർട്ട് ബി-യിൽ റീസണിങ്,ഇംഗ്ലീഷ് ലാംഗ്വേജ് വിത്ത് സ്പെഷ്യൽ എംഫസിസ് ഓൺ ഗ്രാമർ ആൻഡ് വോക്കബിലറിയും ജനറൽ അവയർനസും ന്യൂമെറിക്കൽ എബിലിറ്റിയും കമ്പ്യൂട്ടർ ലിറ്ററസിയുമാണ് വിഷയങ്ങൾ.

പാർട്ട് സി-യിൽ ഇംഗ്ലീഷ് ലാംഗ്വേജ് പരിശോധനയാണ് ഉള്ളത്.

എസൈ, പ്രിസൈസ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ.

അപേക്ഷാഫീസ് : 850 രൂപ + 18% ജി.എസ്.ടി

ഓൺലൈനായി ഫീസ് അടയ്ക്കണം.

എസ്‌.സി./എസ്.ടി/ഭിന്നശേഷി/വനിതകൾ എന്നിവർക്ക് ഫീസില്ല

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.gicofindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 29

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!