ഇഗ്നോ എഫ്.എം റേഡിയോയിൽ 22 ഒഴിവുകൾ | കൊച്ചിയിലും അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23
ഇന്ദിരാഗാന്ധി ദേശീയ ഓപ്പൺ സർവകലാശാലയുടെ എഫ്.എം. റേഡിയോ ജ്ഞാൻ വാണിയുടെ 11 സ്റ്റേഷനുകളിലായി 22 ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
കൊച്ചി , ഡൽഹി , വാരാണസി , ലഖ്നൗ , റായ്പുർ , ജയ്പൂർ , ഇന്ദോർ , ഔറംഗാബാദ് , നാഗ്പുർ , മധുര, തിരുനെൽവേലി എന്നീ സ്റ്റേഷനുകളിലാണ് ഒഴിവുകൾ.
കൺസൾട്ടൻറ് , അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് എന്നീ രണ്ട് തസ്തികകളാണ് ഓരോ സ്റ്റേഷനിലുമുള്ളത്.
കൺസൾട്ടൻറ് യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം , മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം / ഡിപ്ലോമ , പ്രോഗ്രാം പ്രൊഡക്ഷൻ അല്ലെങ്കിൽ മീഡിയാ മാനേജ്മെൻറിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 40,000 രൂപ.
അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് യോഗ്യത : ബിരുദം , മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം / ഡിപ്ലോമ , പ്രോഗ്രാം പ്രൊഡക്ഷൻ / പ്രോഗ്രാം മാനേജ്മെൻറ് ജേണലിസത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 40,000 രൂപ.
ചാനലുകളിൽനിന്നോ റേഡിയോ സ്ഥാപനങ്ങളിൽ നിന്നോ വിരമിച്ചവർക്കും അപേക്ഷിക്കാം.
പ്രായപരിധി : 65 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം അപേക്ഷയുടെ മാതൃക നല്കിട്ടുണ്ട്. ടൈപ്പ് ചെയ്ത അപേക്ഷയും ആവശ്യമായ രേഖകളും
The Director ,
Electronic Media Production Centre ,
IGNOU ,
Maidan Garhi ,
New Delhi – 110068
എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.ignou.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 23.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |