Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsKozhikodeLatest Updates

മിൽമയിൽ 99 ഒഴിവ് | പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 25

മിൽമയുടെ മലബാർ മേഖലയിലെ ഘടകമായ കോഴിക്കോട് പെരിങ്ങളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ റീജണൽ കോ – ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികകളിലായി 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പർ : MRU/PER/114/2021.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 29
  • യോഗ്യത : ബി.കോം ഫസ്റ്റ് ക്ലാസും അക്കൗണ്ടിങ് ക്ലറിക്കൽ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
    2016 ലെ പരസ്യവിജ്ഞാപന നമ്പർ MRU / PER / 114 / 2016-17 പ്രകാരം അപേക്ഷിച്ചിട്ടുള്ളവർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയാകും.
  • ശമ്പളം : 20,180-46,990 രൂപ.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രീഷ്യൻ)

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഐടിഐ ഇലക്ട്രീഷ്യൻ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്.
    RIC- യിലൂടെ നേടിയ ഒരു വർഷത്തെ അപ്രൻറിസ് സർട്ടിഫിക്കറ്റ് , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം , വയർമാൻ ലൈസൻസ് എന്നിവ നേടിയിരിക്കണം.
  • ശമ്പളം : 20,180-46,990 രൂപ.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രോണിക്സ്)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഐ.ടി.ഐ ഇലക്ട്രോണിക്സ് ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്. RIC യിലൂടെ നേടിയ ഒരു വർഷത്തെ അപ്രൻറിസ് സർട്ടിഫിക്കറ്റ് , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ നേടിയിരിക്കണം.
  • ശമ്പളം : 20,180-46,990 രൂപ.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ ഗ്രേഡ് 2 (MRAC)

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഐടിഐ MRAC ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്.
    RIC- യിലൂടെ നേടിയ ഒരു വർഷത്തെ അപ്രൻറിസ് സർട്ടിഫിക്കറ്റ് , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവ നേടിയിരിക്കണം.
  • ശമ്പളം : 20,180-46,990 രൂപ.

തസ്‌തികയുടെ പേര് : പ്ലാൻറ് അസിസ്റ്റൻറ് ഗ്രേഡ് 3

  • ഒഴിവുകളുടെ എണ്ണം : 55
  • യോഗ്യത : SSLC
  • ശമ്പളം : 16,600-88,650 രൂപ.

എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധി 40 വയസ്സാണ്.

സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ബാധകമാണ്.

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർക്കും APCOS (ആനന്ദ് പാറ്റേൺ കോ – ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി) -ലെ സ്ഥിരം ജീവനക്കാർക്കും 250 രൂപയാണ് അപേക്ഷാ ഫീസ്.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

എഴുത്ത് പരീക്ഷ , സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.milma.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 25.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!