എം.ജി.യിൽ ലാബ് ടെക്നോളജിസ്റ്റ് ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിൽ ഒഴിവുകളുണ്ട്.
താൽക്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ബി.എസ്.സി. എം.എൽ.ടി
- പ്രവൃത്തി പരിചയം അഭിലഷണീയം
പ്രായപരിധി : 36 വയസ്സ്
ശമ്പളം : 20,000 രൂപ
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതി തയാറാക്കിയ അപേക്ഷ (ഇ-മെയിൽ വിലാസം, രണ്ട് മൊബൈൽ നമ്പറുകൾ ഉൾപ്പെടെ) പ്രായം(എസ്.എസ്.എൽ.സി.) വിദ്യാഭ്യാസയോഗ്യത (കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്. ഡിഗ്രി സർട്ടിഫിക്കറ്റുകൾ), പ്രവൃത്തി പരിചയം, അധികയോഗ്യത ഉണ്ടെങ്കിൽ ആയതും തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2021 ഫെബ്രുവരി 20, 5 pm നു മുമ്പ് ലഭിക്കത്തക്ക വിധം
ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണ വിഭാഗം),
മഹാത്മാഗാന്ധി സർവ്വകലാശാല,
പ്രിയദർശിനി ഹിൽസ് പി.ഒ.,
കോട്ടയം – 686560 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
മേൽപറഞ്ഞ തിയതിക്ക് ശേഷം ലഭിക്കുന്നതും,അപാകതകൾ ഉള്ളതുമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.
യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിക്കുന്നതാണ്.
നിയമനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി താൽകാലിക നിയമനം സംബന്ധിച്ച് സർവ്വകലാശാലയുമായി ഒരു വർഷത്തെ കരാർ ഒപ്പിടേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 20
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- To Know Latest Job News & Kerala PSC Updates : Click Here