പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28

കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസിൽ 56 അവസരം.
വിവിധ തസ്തികകളിലാണ് ഒഴിവ്.
ഹോസ്പിറ്റൽ മൾട്ടി ടാസ്കിങ് തസ്തികയിൽ 43 അവസരം.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഹോസ്പിറ്റൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 48
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഗ്രേഡ് II (തൊറാറ്റിക്ക് സർജറി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബന്ധപ്പെട്ട മെഡിക്കൽ യോഗ്യത.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സിസ്റ്റം അനലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സ്റ്റാറ്റിസ്റ്റിക്സ് / മാത്സ് / ഓപ്പറേഷൻ റിസർച്ച് /കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദാനന്തരബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ എം.ടെക്.
- 5 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഹെൽത്ത് എജുക്കേഷൻ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ആന്ത്രപ്പോളജി / സോഷ്യാളജി / സൈക്കോളജി / സോഷ്യൽ വർക്ക് ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
- ഹെൽത്ത് എജുക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സൈക്കോളജിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ഹൗസ് കീപ്പർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- കാറ്ററിങ് ആൻഡ് കിച്ചൻ മാനേജ്മെൻറ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : എക്സ്റേ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
- റേഡിയോഗ്രഫിയിൽ രണ്ടുവർഷത്തെ ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈബ്രറി സയൻസ് ബിരുദം.
തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
- ഹിന്ദി , ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിങ് വേഗം.
തസ്തികയുടെ പേര് : ജൂനിയർ ഇലക്ട്രിക് മെക്കാനിക്ക്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മിഡിൽ ക്ലാസും ഫസ്റ്റ് ക്ലാസ് വയർമാൻ സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
- അല്ലെങ്കിൽ ഇലക്ട്രീഷ്യൻ / വയർമാൻ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ഡ്രൈവർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
- ഡ്രൈവിങ് ലൈസൻസും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകളുമായി
Director ,
National Institute of TB & Respiratory Diseases ,
Sri Aurobindo Marg ,
New Delhi – 110030
എന്ന വിലാസത്തിൽ അയയ്ക്കുക.
വിശദവിവരങ്ങൾക്കായി www.nitrd.nic.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |