രാമവർമ ജില്ലാ ഗവ. ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റ്, അറ്റൻഡർ ഒഴിവുകൾ
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

രാമവർമ ജില്ലാ ഗവ. ആയുർവേദ ആശുപത്രിയിലെ നാഷണൽ ആയുഷ് മിഷന്റെ പ്രാണശക്തി യൂണിറ്റിൽ തെറാപ്പിസ്റ്റ്, അറ്റൻഡർ തസ്തികയിൽ ഒഴിവുകളുണ്ട്.
തൃശ്ശൂർ ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : ആയുർവേദ തെറാപ്പിസ്റ്റ്
യോഗ്യത : ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നടത്തുന്ന തെറാപ്പി കോഴ്സ്.
പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : അറ്റൻഡർ
യോഗ്യത : എസ്.എസ്.എൽ.സി.,ആറു മാസത്തിൽ കുറയാത്ത ഗവ.അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായിരിക്കണം.
പ്രായപരിധി : 40 വയസ്സ്.
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.
തെറാപ്പിസ്റ്റിനുള്ള അഭിമുഖം ജനുവരി 25-ന് രാവിലെ 10:30-നും അറ്റൻഡറിനുള്ള അഭിമുഖം ജനുവരി 27-ന് രാവിലെ 10:30-നും നടക്കും.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ച-യുടെ അടിസ്ഥാനത്തിലാണ് നിയമനം.
വയസ്സ്,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ സഹിതം ഭാരതീയ ചികിത്സാ വകുപ്പ് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരുക.
ഫോൺ : 0487 – 2334313