കൊച്ചിൻ ഷിപ്പ്യാർഡിൽ 25 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02,09

കൊച്ചിൻ ഷിപ്പ്യാർഡിൽ 25 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊൽക്കത്തയിലെ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാർഡിലും ആൻഡമാനിലെ പോർട്ട് ബ്ലെയറിലുള്ള സി.എസ്.എൽ ആൻഡമാൻ ഷിപ്പ് റിപ്പയർ യൂണിറ്റിലുമായാണ് ഒഴിവുകൾ.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 07
- പോർട്ട് ബ്ലെയറിൽ ആറും കൊൽക്കത്തയിൽ ഒന്നും ഒഴിവുകളാണുള്ളത്.
- യോഗ്യത : 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ , നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ് (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 03
- പോർട്ട് ബ്ലെയറിൽ രണ്ടും കൊൽക്കത്തയിൽ ഒന്നും ഒഴിവുകളാണുള്ളത്.
- യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ , നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ കമേഴ്സ്യൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : കമേഴ്സ്യൽ പ്രാക്ടീസ് കംപ്യൂട്ടർ എൻജിനീയറിങ് ഐ.ടി എന്നിവയിൽ മൂന്നുവർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം , നാലുവർഷത്തെ പ്രവൃത്തിപരിചയം.
- 60 ശതമാനം മാർക്ക് ആവശ്യമാണ്.
തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ
- ഒഴിവുകളുടെ എണ്ണം : 02
- പോർട്ട് ബ്ലെയറിലും കൊൽക്കത്തയിലും ഓരോന്നുവീതം ഒഴിവുകളാണുള്ളത്.
- യോഗ്യത : ബിരുദം , മെറ്റീരിയൽസ് മാനേജ്മെൻറിൽ പി.ജി ഡിപ്ലോമ / മെക്കാനിക്കലിലോ ഇലക്ട്രിക്കലിലോ എൻജിനീയറിങ് ഡിപ്ലോമ , നാലുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 07
- കൊൽക്കത്തയിലാണ് ഒഴിവുകൾ.
- പ്ലാസ്മ പ്ലേറ്റ് കട്ടിങ് മെഷീൻ , പ്രസ് , പെപ്പ് ബൈൻഡിങ് , ക്രെയിൻ , പ്ലേറ്റ് പ്രിസർവേഷൻ എന്നീ വിഭാഗങ്ങളിൽ ഓരോന്നുവീതവും വെൽഡർ കം ഫിറ്റർ വിഭാഗത്തിൽ രണ്ടും ഒഴിവുകളാണുള്ളത്.
യോഗ്യത : എസ്.എസ്.എൽ.സി. , ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ(നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) , ഓൾ ഇന്ത്യാ നാഷണൽ ട്രേഡ് ടെസ്റ്റ് ( നാഷണൽ അപ്രൻറിസ്ഷിപ്പ് സർട്ടിഫിക്കറ്റ്) , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 02
- പോർട്ട് ബ്ലെയറിലും കൊൽക്കത്തയിലും ഓരോന്നുവീതം ഒഴിവാണുള്ളത്.
- യോഗ്യത : കൊമേഴ്സസിൽ ബിരുദാനന്തര ബിരുദവും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും / ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിലെയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിലെയോ ഇൻറർമീഡിയറ്റ് പരീക്ഷയിൽ വിജയവും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീസ് : 400 രൂപ.
എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.
വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിലുണ്ട്.
കൊൽക്കത്തയിലെ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02.
പോർട്ട് ബ്ലെയറിലെ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 09.
Important Links | |
---|---|
Official Notification : Selection of Workmen for CSL Andaman Ship Repair Unit (CANSRU) | Click Here |
Official Notification : Selection of Accountant for CSL Andaman Ship Repair Unit (CANSRU) | Click Here |
Official Notification : Selection of Workmen for HCSL | Click Here |
Official Notification : Selection of Accountant for HCSL | Click Here |
Apply Online & More Details | Click Here |