കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റിൽ ഡേറ്റ പ്രോസസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25
കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ മെറ്റാഡേറ്റ് തയ്യാറാക്കൽ/ ഡേറ്റാ എൻട്രി ജോലികൾ നിർവ്വഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരെ വർക്ക് കോൺട്രാക്ട് വ്യവസ്ഥയിൽ ഡേറ്റാ പ്രോസസേർസായി പരിഗണിക്കുന്നതിനായുള്ള പാനൽ തയ്യാറാക്കുന്നു.
യോഗ്യത :
- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം,
- മലയാളത്തിൽ പ്രാവീണ്യമുണ്ടായിരിക്കണം
- കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.
- Internet കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം
പ്രതിഫലം : റേറ്റ് കോൺട്രാക്ട് അനുസരിച്ചു പൂർത്തീകരിക്കുന്ന ഡാറ്റക്ക് അനുസൃതമായി. (TDS/ നികുതികൾ as applicable)
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ൽ 2021 ജനുവരി 25-ാം തീയതി 5 PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതാണ്.
വിശദവിവരങ്ങൾ www.cdit.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |