എൻ.പി.എസ് ട്രസ്റ്റിൽ 14 മാനേജർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 29

പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയുടെ കീഴിലുള്ള നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റിൽ അഞ്ച് മാനേജരുടെയും ഒമ്പത് അസിസ്റ്റൻറ് മാനേജരുടെയും ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 09
- ജനറൽ-06 ,
- ഒ.ബി.സി-02 ,
- എസ്.സി-01
യോഗ്യത : ബിരുദാനന്തര ബിരുദം , നിയമം / എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ സി.എ/ സി.എഫ്.എ/ സി.എസ്/ സി.ഡബ്ലു.എ.
തസ്തികയുടെ പേര് : മാനേജർ (ജനറൽ)
- ഒഴിവുകളുടെ എണ്ണം : 04
- ജനറൽ-03 ,
- ഒ.ബി.സി-01
യോഗ്യത : ബിരുദാനന്തര ബിരുദം , നിയമം/ എൻജിനീയറിങ് എന്നിവയിൽ ബിരുദം അല്ലെങ്കിൽ സി.എ/ സി.എഫ്.എ/ സി.എസ് / സി.ഡബ്ലു.എ, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ (ഐ.ടി)
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-01)
യോഗ്യത : ബിരുദവും കംപ്യൂട്ടറിലോ ഐ.ടി.യിലോ ബിരുദാനന്തര ബിരുദവും / എൻജിനീയറിങ് ബിരുദം / എം.സി.എ , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).
ഓൺലൈൻ പരീക്ഷകളുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാകും നിയമനം.
ആദ്യഘട്ട പരീക്ഷയ്ക്ക് തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ടാകും.
പരീക്ഷാപരിശീലനവും എൻ.പി.എസ് ട്രസ്റ്റ് നൽകും.
വിശദവിവരങ്ങൾ www.npstrust.org.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
അപേക്ഷാഫീസ് : 1000 രൂപ.
വനിതകൾ , എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 29.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |