പത്താം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ അവസരം | സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18
കേരള ഹൈക്കോടതി രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലിഫ്റ്റ് ഓപ്പറേറ്റർ,കോൺഫിഡെൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.
ലിഫ്റ്റ് ഓപ്പറേറ്റർറുടെ ഒഴിവ് ഭിന്നശേഷിക്കാർക്കുള്ളതാണ്.
കോൺഫിഡെൻഷ്യൽ അസിസ്റ്റന്റിന്റെത് പട്ടികജാതി വിഭാഗക്കാർക്കുള്ള രണ്ടാം എൻ.സി.എ. വിജ്ഞാപനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : ലിഫ്റ്റ് ഓപ്പറേറ്റർ
റിക്രൂട്ട്‌മെന്റ് നമ്പർ : 25/2020
യോഗ്യത : എസ്.എസ്.എൽ.സി.,ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നതിലുള്ള പരിചയം.
പ്രായപരിധി : കേൾവി,കാഴ്ച എന്നിവയ്ക്ക് ബുദ്ധിമുട്ടുള്ളവരാണെങ്കിൽ 1970 ജനുവരി 2-നും 2002 ജനുവരി 01-നും ഇടയിൽ (നിയമാനുസൃത വയസ്സിളവുണ്ട്) ജനിച്ചവരായിരിക്കണം.
ലോക്കോമോട്ടിവ് ഡിസേബിലിറ്റീസ് ഉള്ളവരാണെങ്കിൽ അവർ 1974 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം(നിയമാനുസൃത വയസ്സിളവുണ്ട്).
ശമ്പളം : 18,000 – 41,500 രൂപ.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18
- തസ്തികയുടെ പേര് : കോൺഫിഡെൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II
റിക്രൂട്ട്‌മെന്റ് നമ്പർ : 24/2020
യോഗ്യത : അംഗീകൃത ബിരുദം.ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷിലും ഷോർട്ട് ഹാൻഡ് ഇംഗ്ലീഷിലും കെ.ജി.ടി.ഇ.(ഹയർ)/സമാന യോഗ്യത.
കമ്പ്യൂട്ടർ വേഡ് പ്രോസസിങ്ങിൽ സർട്ടിഫിക്കറ്റ് അഭികാമ്യം.
പ്രായപരിധി : 1979 ജനുവരി 02-നും 2002 ജനുവരി 01-നും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
വിമുക്തഭടന്മാർ,ഭിന്നശേഷിക്കാർ,വിധവകൾ എന്നിവർക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും.
ശമ്പളം : 26,500 രൂപ – 56,700 രൂപ.
പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.hckrecruitment.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം ബിരുദ സർട്ടിഫിക്കറ്റ്, ആവശ്യമെങ്കിൽ തുല്യതാ സർട്ടിഫിക്കറ്റ്, കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,
രജിസ്ട്രാർ (റിക്രൂട്ട്‌മെന്റ് ആൻഡ് കംപ്യൂട്ടറൈസേഷൻ ),
ഹൈക്കോടതി,
എറണാകുളം – 682031 എന്ന വിലാസത്തിൽ അയക്കണം.
കവറിന് പുറത്ത് Confidential Assistant (Gr.II)-2020-Application No…….-Copy of Certificates എന്നെഴുതണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18
തപാലിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 08.
വിശദ വിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 0484-2562235
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |